സ്ത്രീധന പീഡന കേസ്; നടി അഭിനയയ്ക്ക് 2 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

സ്ത്രീധന പീഡന കേസില്‍ കന്നഡ സിനിമസീരിയല്‍ നടി അഭിനയയ്ക്കു കര്‍ണാടക ഹൈക്കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചു. സഹോദരന്‍ ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണിത്.

ശ്രീനിവാസ് അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്.

മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു. 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002ലാണ് ലക്ഷ്മി ദേവി പരാതി നല്‍കുന്നത്.

Vijayasree Vijayasree :