നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്; നടി മഞ്ജു വാര്യർ പകർത്തിയ ചിത്രവുമായി ഭാവന

മഞ്ജു വാര്യർ എടുത്ത പോർട്രെയ്റ്റ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ഭാവന. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

”നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്” എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ജീവിതത്തില്‍ മുന്നോട്ടു കുതിക്കാന്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആര്‍ക്കും ഊര്‍ജ്ജം പകരുന്ന വാക്കുകളാണ് ഭാവനയുടേത്. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

കന്നഡ ചിത്രം ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Noora T Noora T :