യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ(24) അന്തരിച്ചു. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ ആയിരുന്നു സംഭവം. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു നടി. പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രക്ഷാപ്രവർത്തകർ ഉടൻ തന്നെ രംഗത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു.
ഇതിന് മുമ്പും കാമില ഇതേ സ്ഥം സന്ദർശിച്ചിരുന്നു. ഇതേ പാറക്കെട്ടിൽ യോഗ ചെയ്യുന്ന ചിത്രം കുറച്ചു കാലം മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്നാണ് കാമില ഈ സ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്.