മുംബൈയിലെ മഴയില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കാറുകള്‍ നഷ്ടപ്പെട്ടു;സണ്ണി ലിയോണ്‍

മുംബൈയിലെ വെള്ളപ്പൊക്കത്തില്‍ തനിക്ക് സംഭവിച്ച വലിയ നഷ്ടങ്ങളെ കുറിച്ച് പറഞ്ഞ് തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍.

മുംബൈയിലെ മഴയില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കാറുകള്‍ നഷ്ടപ്പെട്ടു. അതിലൊന്ന് ഇറക്കുമതി ചെയ്ത എട്ട് സീറ്റുകളുള്ള മെഴ്സിഡസ് ട്രക്ക് ആയിരുന്നു എന്നതാണ് സങ്കടം. വലിയ നികുതി നല്‍കിയാണ് അത് ഇറക്കുമതി ചെയ്തത്. എന്തായാലും അത് ഏറെ സങ്കടമുണ്ടാക്കി. പക്ഷെ അതില്‍ വലിയ കാര്യമില്ല.

ഭൗതികമായ വസ്തുക്കള്‍ നഷ്ടമായാല്‍ പിന്നീട് വീണ്ടും വാങ്ങാം. ആര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം. മണ്‍സൂണിന് വേണ്ടി നിര്‍മ്മിച്ച ഇന്ത്യന്‍ നിര്‍മ്മിത ട്രക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മറ്റ് കാറുകള്‍ നശിക്കാന്‍ കാരണം ഇവിടുത്തെ കാലവസ്ഥയെ കുറിച്ച് ധാരണയില്ലാതെ തെറ്റായ വാഹനങ്ങള്‍ വാങ്ങിയത് കൊണ്ടാണ്.

ഇപ്പോള്‍ അത് പരിഹരിച്ച് ഇന്ത്യന്‍ കാലവസ്ഥയ്ക്ക് അനുയോജ്യമായ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലേക്ക് വന്ന കാലത്ത് താന്‍ മണ്‍സൂണ്‍ ഇഷ്ടപ്പെട്ടിരുന്നു. മഴ എന്നും തണുപ്പുള്ള കാലവസ്ഥ സൃഷ്ടിക്കും അത് എനിക്കിഷ്ടമാണ്. മുംബൈയില്‍ വന്ന സമയത്ത് കടലിന് അടുത്ത വീട്ടിലാണ് താമസിച്ചത്. അതിന്റെ ചുമരുകള്‍ എന്നും ഈര്‍പ്പമുള്ളതായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്

Noora T Noora T :