2010ലെ ഗൗതം മേനോന്‍ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായായിലൂടെ സിനിമയിലെത്തിയ നടിയാണ് സാമന്ത അക്കിനേനി. സിനിമയുടെ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ഈ നടി പിന്നീട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്. നീ താനേ എന്‍ പൊന്‍വസന്തം, ഈച്ച, തെരി, മെർസല്‍, സൂപ്പര്‍ ഡീലക്‌സ്, മജിലി, ഒ ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ സാമന്ത അഭിനയപ്രതിഭ തെളിയിച്ച നടിയാണ്.
ഇപ്പോഴിതാ ലോക വനിതാ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്ത. നാം എവിടെ നിൽക്കുന്നുവെന്നു ഞങ്ങള്‍ക്ക് എറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അർഹിക്കുന്നതിലും കുറവായിരിക്കില്ലെന്നും ഞങ്ങൾക്കറിയാം. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്വയം കൂടുതൽ വിശ്വസിക്കാൻ ഞാൻ എന്നോട് പറയുന്നു. അതുപോലെ തന്നെ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഫോട്ടോയും സാമന്ത തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശാക്തീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നുവെന്നാണ് സാമന്ത പറയുന്നത്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപോള്‍ നായികയായി അഭിനയിക്കുന്നത്.
actress