പ്രമുഖ നടിയെ പീഡിപ്പിച്ചു, ആ ചിത്രങ്ങൾ വെച്ച് ഭീഷണി, ഫിറ്റ്‌നസ് ട്രെയിനറെ തൂക്കിയപ്പോൾ സംഭവിച്ചത്! വിറങ്ങലിച്ച് സിനിമാലോകം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. തെലുങ്ക് നടിയുടെ പരാതിയില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ അറസ്റ്റില്‍. പ്രതിയായ ആദിത്യ കപൂറിനെതിരെ സൗത്ത് മുംബൈയിലെ കഫെ പരേഡ് പോലീസാണ് കേസെടുത്തത്. നടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹത്തിന് വിസമ്മതിച്ച പ്രതി തുടക്കത്തില്‍ ഒഴികഴിവ് പറഞ്ഞു. പിന്നാലെ യുവതിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

യുവതിയുടെ ചില സ്വകാര്യ ചിത്രങ്ങളും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ഇത് പരസ്യമാക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ 376, 323, 504, 506(2), 67, 67 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2016 മുതല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സജീവമായ പരാതിക്കാരി നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Noora T Noora T :