അടുത്തിടെയാണ് ബിഗ് ബോസ്സ് മലയാളം സീസൺ 4 ന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. ദിൽഷ പ്രസന്നൻ ആയിരുന്നു വിജയകിരീടം ചൂടിയത്. സീസൺ കഴിഞ്ഞത് മുതൽ അഞ്ചാം സീസണിനെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അടുത്ത സീസണില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് അടക്കം പുറത്തുവന്നിട്ടുണ്ട്. അതിലൊരാള്‍ നടി ശരണ്യ മോഹനാണ്. ശരണ്യ മോഹന് പുറമേ സീരിയല്‍ താരങ്ങളായ സാജന്‍ സൂര്യ, നടി ബീന ആന്റണി, സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചതാരം ഹനാന്‍ തുടങ്ങി ചിലരും ഈ ലിസ്റ്റിലുണ്ട്.
വാര്‍ത്ത വൈറലായതോടെ ചോദ്യങ്ങളുമായി പലരും നടിയുടെ അടുത്തെത്തി. ഒടുവില്‍ ശരണ്യ തന്നെ ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.
ഇരുപത് മത്സരാര്‍ഥികളുമായി ബിഗ് ബോസ് 5 തുടങ്ങുന്നു എന്ന പോസ്റ്ററാണ് ശരണ്യ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്.
‘ഇന്‍ബോക്‌സിലേക്ക് ഈ വാര്‍ത്ത അയച്ചു തന്നവരുടെ മാത്രം ശ്രദ്ധയ്ക്ക്. ‘ഇല്ല സര്‍, ഞങ്ങള്‍ ഇല്ല സര്‍ ‘ വെറുതെ ആള്‍ക്കാരെ പറ്റിക്കാന്‍ ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിക്കുന്നവന്‍ /വള്‍ ക്കു നല്ലത് മാത്രേ വരുത്തണേ, എന്റെ ദൈവങ്ങളെ! കല്യാണരാമന്‍ മുട്ട മീം. Jpg. ഫോട്ടോ ആന്‍ഡ് ക്യാപ്ഷന്‍ കടപ്പാട് : swami_bro. For the non malayali friends, ‘No, I am not going ‘.’ ശരണ്യയുടെ കുറിപ്പ് അവസാനിക്കുന്നു.