‘ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു’, മിനി സ്ക്രീൻ താരം സോനു സതീഷ് അമ്മയായി

മിനി സ്ക്രീൻ താരം സോനു സതീഷ് അമ്മയായി. ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന ക്യാപ്ഷനോടെയാണ് സോനു സന്തോഷം പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ഫ്രോക്കണിഞ്ഞ് പ്രിയതമനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും സോനു പോസ്റ്റ് ചെയ്തിരുന്നു.

നിരവധി പേരാണ് സോനുവിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും നന്നായി ഇരിക്കട്ടേ എന്നായിരുന്നു എല്ലാവരുടേയും ആശംസ. സോനുവിന്റെ മെറ്റേണിറ്റി ഷൂട്ടും അതിമനോഹരമായിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

നർത്തകിയും അവതാരകയുമൊക്കെയായി സോനു മലയാളികൾക്ക് മുന്നിലെത്തിയിരുന്നു. ഭാര്യ എന്ന സീരിയലിലൂടെയായിരുന്നു സോനു പ്രേക്ഷകരുടെ മനം കവർന്നത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സുമംഗലി ഭവയിലായിരുന്നു ഒടുവിലായി സോനു അഭിനയിച്ചത്.

Noora T Noora T :