സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു; ശ്വേതാ മേനോൻ

ഗായകൻ ലിനു ലാല്‍ ദേശീയ അവാർഡ് നേടിയ നഞ്ചമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തുന്നത്. അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിബാൽ തുടങ്ങി നിരവധി പേർ നഞ്ചമ്മക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നഞ്ചമ്മയ്ക്ക് എതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ പേർ രം​ഗത്ത്.

ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് നടി ശ്വേതാ മേനോൻ

സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തുവെന്നും അവാർഡ് ലഭിച്ച നഞ്ചമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.

“ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. ഔപചാരിക പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, കിഷോർ ദായും എസ്പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ”, എന്നാണ് ശ്വേതാ മേനോൻ കുറിച്ചത്.

Noora T Noora T :