നടി നീതു ചന്ദ്രയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ

2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമയിലൂടെ ബോളിവുഡിന്റെ ഭാഗമായ നടിയാണ് നീതു ചന്ദ്ര. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍. നെവര്‍ ബാക്ക് ഡൗണ്‍: റിവോള്‍ട്ട് എന്ന ഹോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.