അവശ കാമുകിയല്ല; പക്ഷെ വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ചന്ദ്ര ലക്ഷ്മൺ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഒരിടം നേടിയെടുത്തു. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

വാക്കുകൾ ഇങ്ങനെ,എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു.കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്.അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല.ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം.

ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല. പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്.പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല

എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൽ കൈ കൊടുത്ത് പിരിഞ്ഞവരാണ്

Noora T Noora T :