മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി ഇന്ന് സിനിമയിലെ മുന്‍നിര താരമായി മാറാൻ നടന് സാധിച്ചിട്ടുണ്ട്. മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യൻ ലെവൽ റീച്ച് നേടിയെടുത്തിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇസ്രായേലിൽ നിന്നും ഭാര്യ ലിഡിയ്ക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടോവിനോ. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്
കുടുംബവുമായി അവധി ആഘോഷിക്കാൻ പോയതാണ് ടോവിനോ. കഴിഞ്ഞ ദിവസം ജോർദാനിൽ നിന്നും ഫോട്ടോയും ടോവിനോ പങ്കുവെച്ചിരുന്നു
തീവണ്ടിയ്‌ക്കൊപ്പം ടൊവിനോ പങ്കുവച്ച ചിത്രത്തിനു താഴെ രസകരമായ കമന്റുകളായിരുന്നു നിറഞ്ഞത്. ‘മിസ്റ്റര്‍ തീവണ്ടി, മണവാളന്‍ വസീം ഇന്‍ ജോര്‍ദാന്‍’ അങ്ങനെ നീളുന്നു കമന്റുകള്‍. ടൊവിനോ അഭിനയിച്ച ‘തീവണ്ടി’ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫോട്ടോ എന്നാണ് ആരാധകര്‍ പറഞ്ഞത്
‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.ഖാലിദ് റഹ്‌മാന്റെ സംവിധായത്തില്‍ പുറത്തിറങ്ങിയ ചിത്രമായ ‘തല്ലുമാല’ വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ടോവിനോയുടെ ഡാന്‍സും ഏറെ ശ്രദ്ധ നേടിയിരുന്നു.