മുഖം മറച്ച്, തൊപ്പിവെച്ച് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് ജനപ്രിയന്‍; ഈ മനുഷ്യന്‍ ഇത്ര സിംപിള്‍ ആയിരുന്നോ എന്ന് സോഷ്യല്‍ മീഡിയ

സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് കഴിയാറില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ചാര്‍ട്ടേര്‍ഡ് വിമാനം, യുഎസ്‌വി, ബിസിനസ് ക്ലാസ് യാത്ര എന്നിങ്ങനെയാണ് താരങ്ങളുടെ യാത്ര. ചിലര്‍ക്ക് ഇത്തരത്തിലല്ലാതെ മറ്റൊരു യാത്ര ചിന്തിക്കാന്‍ കൂടിയാകില്ല. എന്നാല്‍ താരപദവിയോ പത്രാസോ ഇല്ലാതെ സാധാരണക്കാരെപ്പോലെ, യാത്ര ചെയ്യാനും സ്ഥലങ്ങള്‍ കാണുവാനും ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും വളരെപ്പെട്ടെന്ന് സാധിക്കില്ല. എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ ആളുകള്‍ ചുറ്റും കൂടും. ഇപ്പോള്‍ അപരന്മാര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അവര്‍ക്ക് ചുറ്റും വരെ കൗതുകത്തോടെയും സെല്‍ഫിയെടുക്കാനും ആളുകളുടെ തിക്കും തിരക്കുമാണ്.

ഇപ്പോഴിതാ നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് ആണ് ആ നടന്‍ എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് ജയസൂര്യ ആണെന്നും വാദിക്കുന്നവരുണ്ട്. ഇതാണ് സ്‌റ്റേഷന്‍ പരിസരം. കൊച്ചിയിലേക്ക് വീണ്ടും എന്ന് വീഡിയോയുടെ ഒരറ്റത്ത് നല്‍കിയിട്ടുമുണ്ട്. കയ്യിലിരിക്കുന്ന മഞ്ഞ നിറമുള്ള പോകോ ഫോണ്‍ ആണെന്ന കാര്യം ചിലരെങ്കിലും ശ്രദ്ധിക്കാതെയിരുന്നില്ല. മംഗലാപുരത്തു നിന്നും യാത്ര പുറപ്പെട്ട ട്രെയിനിന്റെ അന്നൗണ്‍സ്‌മെന്റും കേള്‍ക്കാം.

വീഡിയോ പ്രചരിക്കുന്നത് നടന്‍ ദിലീപിന്റെ ഫാന്‍സ് പേജിലൂടെയാണ്. അതിനാല്‍ ആ പോകോ ഫോണിന്റെ ഉടമ ദിലീപ് അല്ലാതെ വേറാരുമല്ല എന്നാണ് ചിലര്‍ കണ്ണടച്ച് പറയുന്നത്. എന്തായാലും ഒരു നടനെ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട വാര്‍ത്തയോ വിശേഷമോ എങ്ങും പ്രചരിച്ചിട്ടില്ല. ആളെ തിരിച്ചറിയാതിരിക്കാനെന്നോണം മുഖം മാസ്‌ക് കൊണ്ട് മറച്ചിട്ടുമുണ്ട്. അതിനുപുറമെ തൊപ്പിയും കൂളിംഗ് ഗ്ലാസുമുണ്ട്. അതാണ് കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ ഗോവിന്ദ് പത്മസൂര്യ സമാന രീതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങിയിരുന്നു. മാസ്‌ക് ധരിച്ച ജി.പിയെ ആരും തിരിച്ചറിഞ്ഞതുമില്ല.

അതേസമയം, ബാന്ദ്രയാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. ഈ സിനിമയും ജനങ്ങള്‍ക്കിഷ്ടപ്പെടുമെന്നാണ് ദിലീപ് പറയുന്നത്. സ്റ്റണ്ട് സീനുകളില്‍ ഒറ്റയ്ക്ക് നിന്ന് മുപ്പതോളം ആളുകളുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ തന്നെ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത് എന്നാണ് മറുപടിയായി ദിലീപ് പറഞ്ഞത്.

‘ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ തന്നെ ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ല അടിക്കുന്നത്. അതുകൊണ്ട് തന്നെ അടിച്ചുപോകും. വീഴുന്നത് വരെ അടിക്കും. അത്രയേയുള്ളു ബാന്ദ്രയിലും. അതൊരു സിനിമയാകുമ്പോള്‍ കുറച്ച് സിനിമാറ്റിക്കാകും. അല്ലെങ്കില്‍ നാടന്‍ അടി കാണാന്‍ പോയതുപോലെയാകും. നാടന്‍ അടി ടിവി തുറന്ന് കഴിഞ്ഞാല്‍ നമുക്ക് കാണാം.’

‘ഓടിച്ചിട്ട് അടി അടക്കം കാണാം. ബാന്ദ്രയിലെ ഒരു ഫൈറ്റ് തന്നെ പത്ത് പതിനഞ്ച് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്തത്. തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ആളുകള്‍ക്ക് അത് ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ്.’ ‘ഇതൊരു റിയലിസ്റ്റിക്ക് സിനിമയല്ല. സിനിമാറ്റിക്കാണ്. രണ്ടര മണിക്കൂര്‍ ഇന്‍വസ്റ്റ് ചെയ്ത് ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ അവര്‍ക്ക് ഹരമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ പത്തിനാണ് ബാന്ദ്ര റിലീസ് ചെയ്യുന്നത്. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ബാന്ദ്ര. കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ രാമലീല വന്‍ ഹിറ്റായെങ്കിലും അതുപോലൊരു ഹിറ്റ് പിന്നീട് ദിലീപിന് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അരുണ്‍ ഗോപി ചിത്രത്തില്‍ ദിലീപ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. . പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ബാന്ദ്രയെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

മോളിവുഡ് അരങ്ങേറ്റത്തില്‍ തമന്നയ്ക്കും പ്രതീക്ഷയുണ്ട്. തമിഴിലും തെലുങ്കിലും ബോളവുഡിലും തിരക്കേറിയിരിക്കെയാണ് മലയാളത്തിലും തമന്ന സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ലസ്റ്റ് സ്‌റ്റോറീസ്, ജീ കര്‍ദാ, ഭോല ശങ്കര്‍ എന്നിവയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ പ്രൊജക്ടുകള്‍. ഇതിന് പുറമെ ജയിലറില്‍ കാവലയ്യ എന്ന ഡാന്‍സ് നമ്പര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ബാന്ദ്രയില്‍ ദിലീപും തമന്നയും ഒരുമിച്ചുള്ള ഗാനരംഗം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

Vijayasree Vijayasree :