നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് നടൻ വിവേക് ദഹിയയും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയും. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും എട്ടാം വിവാഹ വാർഷികം. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി നേരിട്ട ദു രനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ.

വിദേശ സഞ്ചാരത്തിനിടെ ഫ്‌ളോറൻസിൽ വെച്ച് തങ്ങൾ കൊ ള്ളയടിക്കപ്പെട്ടെന്നാണ് വിവേക് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ ബാക്കിയെല്ലാം ക ള്ളന്മാർ എല്ലാം കൊണ്ടുപോയെന്നും സ ഹായം തേടിയെത്തിയപ്പോൾ ലോക്കൽ പൊലീസ് കൈയ്യൊ ഴിഞ്ഞുവെന്നും വിവേക് പറയുന്നു.
കഴിഞ്ഞ ദിവസമാണ്അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. കഴിഞ്ഞദിവസം ഫ്‌ളോറൻസിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പ്ലാന‍്. ഞങ്ങളുടെ സാധനങ്ങളെല്ലാം പുറത്ത് കാറിൽ വെച്ച ശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ അന്വേഷിച്ച് പോയി. തിരിച്ചുവരുമ്പോൾ കണ്ടത് കാറിന്റെ ഗ്ലാസ് തക ർന്നുകിടക്കുന്നതായിരുന്നു.

അതിലുണ്ടായിരുന്ന പാസ്‌പോർട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോ ഷ്ടിക്കപ്പെട്ടിരുന്നു. ഭാഗ്യവശാൽ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതിൽ ബാക്കിവെച്ചിരുന്നു എന്നും വിവേക് ദഹിയ പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് തങ്ങൾ ലോക്കൽ പൊലീസിൽ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മോ ഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞ കാരണം. എംബസിയിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ഓഫീസ് അടച്ചിരുന്നു.
ഇന്ത്യയിലേക്ക് തിരിച്ചുവരാൻ താത്കാലിക പാസ്‌പോർട്ടും മറ്റു സഹായങ്ങളും എംബസിയിൽനിന്ന് എത്രയും പെട്ടന്ന് ലഭിക്കേണ്ടിയിരിക്കുന്നെന്നും അതിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
