ദുഃഖത്തിൽ പങ്കുചേരുന്നു, രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്; ഉണ്ണി മുകുന്ദൻ

ചൊവ്വാഴ്ച പുലർച്ചയായിരുന്നു ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടൽ ഉണ്ടായത്. ആ നടുങ്ങലിൽ നിന്ന് മോചിതരാകുവാൻ ഇതുവരെയും ആർക്കും കഴിഞ്ഞിട്ടില്ല. ഈ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആരദാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. നട്‍റെ വാക്കുകൾ ഇങ്ങനെ;

വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാൻ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കുക എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. #staysafe എന്ന ഹാഷ്ടാ​ഗും താരം പങ്കുവച്ചിട്ടുണ്ട്.

അതെസമയം, ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലായി ഇതുവരെ മരിച്ചത് 151 പേരാണ്. ഇതിൽ 11 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്.

ഇനിയും 211 പേരെ കണ്ടെത്താൻ ആയിട്ടില്ലെന്നാണ് വിവരം. ഇതുവരെ 481 പേരെയാണ് മേഖലയിൽ നിന്നും രക്ഷപ്പെടുത്തിയത്. മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലും കഴിയുകയാണ്. വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരി​ഗണന.

അതിനാൽ, തകർന്ന് വീടിനുള്ളിൽ കുടുങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടിരുന്നെങ്കിലും പുറത്തേയ്ക്ക് എടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന്, പല മൃതദേഹങ്ങളും എടുക്കാതെയാണ് രക്ഷാപ്രവർത്തകർ ചിരിച്ച് പോന്നത്. ഇന്ന് ഈ പ്രദേശങ്ങളിലാണ് രക്ഷാദൗത്യം പുരോ​ഗമിക്കുന്നത്.

Vijayasree Vijayasree :