പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്. ഇ ഡി സിനിമയിലെ കഥാപാത്രത്തിനാണ് പുരസ്കാരം.
മികച്ച ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ‘തുടരും’ തെരഞ്ഞെടുക്കപ്പെട്ടു. സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ അർഹനായി.
5 വിഭാഗങ്ങളിലായി അറുപതിലധികം പേർക്കാണ് പുരസ്കാരം നൽകുന്നത്. ശനിയാഴ്ച വൈകിട്ട് 6.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനാകും.
പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്ക് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറമാണ് എല്ലാവർഷവും സിനിമാ, സീരിയൽ, മാധ്യമരംഗത്ത് മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നവർക്ക് പുരസ്കാരം നൽകുന്നത്