‘പട്ടിണി മാറ്റിയതിനു ശേഷമല്ലേ 3000 കോടിയുടെ പ്രതിമ ഉണ്ടാക്കേണ്ടത്’; കേന്ദ്ര ഗവൺമെന്റിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനിവാസൻ

മലയാള സിനിമയിൽ അഭിനയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ശ്രീനിവാസൻ. ഏത് കഥാപാത്രവും കൈകളിൽ സുരക്ഷിതമായിരിക്കും. അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയ നിലപാടുകളും ശ്രീനിവാസൻ തുറന്ന് പറയാറുണ്ട്. ഇപ്പോൾ ഇതാ കേന്ദ്ര ഗവൺമെന്റിന്റെരൂക്ഷ മായി വിമർശിച്ച് ശ്രീനിവാസൻ. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് തുറന്ന് പറഞ്ഞത്

‘കേന്ദ്രത്തിലെ ഗവൺമെന്റ് വേണ്ടാത്ത കാര്യങ്ങൾ പലതും ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. 2000ത്തിന്റെയും 500റിന്റെയും നോട്ട് അച്ചടിക്കാൻ 12,​000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോൺ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ്! എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാൻ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ. ഞാൻ ദെെവ വിശ്വാസി ആണോ അല്ലെയോ എന്ന വിഷയമല്ല പറയുന്നത്.

ദെെവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദെെവത്തിനോട് വിരോധം. ദെെവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്?​നല്ലവനേയും ചീത്ത ആൾക്കാരെയും ഉണ്ടാക്കിയത്?​ ദെെവം സർവ ശക്തനാണെങ്കിൽ നല്ല ആൾക്കാരെ മാത്രം ഉണ്ടാക്കിയാൽ പോരെ”യെന്നും അദ്ദേഹം ചോദിക്കുന്നു’

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീനിവാസൻ ഒരിക്കൽ വ്യക്തമാക്കിയിരുന്നു

അങ്ങനെയൊന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. കൂടാതെ അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല എന്നാണ് താരം പറഞ്ഞത് .മാത്രമല്ല ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം,മാത്രമല്ല അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളതെന്നും വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും താരം പറയുകയുണ്ടായി

,തനിക്ക് ഗുണ്ടാസംഘമൊന്നുമിലെന്നും,​ എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും, വരുന്നിടത്തുവച്ച് വരുന്നപോലെ എന്ന ഒരു ലെെനിൽ ആണെന്നും ചിലപ്പോൾ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നും,പറയുന്നു.

actor sreenivasan

Noora T Noora T :