യുവ നടിയുടെ ബ ലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. സിദ്ദിഖിന്റെ അഭിഭാഷകനായ മുകുൾ റോഹ്തഗിയുടെയും എതിർകക്ഷികളായ സംസ്ഥാന സർക്കാരിന്റെയും പരാതിക്കാരിയുടെയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ സിദ്ദിഖിനെ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിട്ടു.
പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് നിരീക്ഷിച്ചതോടെയാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയത്. 8 വർഷങ്ങൾക്ക് മുൻപ് ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തെ കുറിച്ച് പ്രതിപാദിക്കാൻ ധൈര്യപ്പെട്ട യുവതി എന്തുകൊണ്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നും കോടതി ചോദിച്ചു.
സിദ്ദിഖ് അന്വേഷണം സംഘവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. രാജ്യം വിടാതിരിക്കാനായി പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും നിർദേശമുണ്ട്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് കേസ്.
സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് നടി മൊഴിനൽകിയിരിക്കുന്നത്. 101 ഡി നമ്പർ മുറിയിൽ വെച്ചാണ് പീ ഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായത്.
ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ദിഖ് പിറ്റേ ദിവസം വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായി. ഗ്ലാസ് ജനലിലിലെ കർട്ടന് മാറ്റി പുറത്തേയ്ക്ക് നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയ്ക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ഇക്കാര്യം സ്ഥരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടൽ ബില്ലും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.