പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻ ലാൽ വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട് അദ്ദേഹം. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് ഇപ്പോൾ എമ്പുരാൻ എന്ന സിനിമ വരെയുള്ള ദൂരം ഒരു സിനിമ കഥയെ പോലെയാണ്.
മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അദ്ദേഹത്തോടുള്ളത് പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവരുടെ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ മോഹൻലാൽ എന്ന നടനെ കുറിച്ച് വാചാലനാകുകയാണ് തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ശിവ (മിർച്ചി ശിവ). താരത്തിന്റെ പുതിയ സിനിമയായ പറന്ത് പോ യുടെ പ്രൊമോഷൻ സമയത്ത് മലയാള സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ശിവ പറഞ്ഞിരുന്നു. മാത്രമല്ല മലയാളത്തിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും ശിവ അഭിമുഖത്തിനിടെ വെളിപ്പെടുത്തുന്നു.
തനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണെന്നും ശിവ പറഞ്ഞു. മമ്മൂട്ടി സാറിനെ ഇഷ്ടമാണെങ്കിലും മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുന്ന് നടൻ വ്യക്തമാക്കുന്നു.
അതേസമയം ചില സമയത്ത് അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ഥങ്ങളുമുണ്ടാകാറുണ്ട്. ക്ലോസ്അപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ഥങ്ങളുണ്ടാകുമെന്നും അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നടൻ പറഞ്ഞു. മാത്രമല്ല മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകുമെന്നും മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ താൻ എന്തായാലും അഭിനയിക്കുമെന്നും ശിവ പറഞ്ഞു.