നടന്‍ ശബരീഷ് വര്‍മയുടെ പിതാവും എഴുത്തുകാരനുമായ പികെ നന്ദനവര്‍മ അന്തരിച്ചു

നടന്‍ ശബരീഷ് വര്‍മയുടെ അച്ഛനും എഴുത്തുകാരനുമായ പികെ നന്ദനവര്‍മ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേഡ് റെയില്‍വേ ഉദ്യോ?ഗസ്ഥനായിരുന്ന അദ്ദേഹം ആലുവയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം സത്യസായി സേവാസമിതി പറവൂര്‍ മേഖലാ കണ്‍വീനറും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ പി.ആര്‍. കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കക്കുട്ടിയമ്മയുടെയും മകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം സത്യസായി സേവാസമിതിയുടെ പറവൂര്‍ കണ്‍വീനറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അക്കരെ’ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്. ഇതേ പേരിലുള്ളതുകൂടാതെ ഉഷ്ണസന്ധ്യകള്‍, അപരിചിതന്റെ അനുജത്തി എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. വാനമ്പാടി, മധുരഭക്തി (കവിതാ സമാഹാരം), മരമൊരു വരം (ബാലസാഹിത്യം), സായി ദര്‍ശനം (വിവര്‍ത്തനം) എന്നിവയുടെ രചയിതാവുമാണ്. സീരിയലും ഡോക്യുമെന്ററികളും ലഘു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളുമെഴുതി.

പ്രസിദ്ധ വയലിനിസ്റ്റ് ലേഖാ വര്‍മയാണ് ഭാര്യ. എഴുത്തുകാരന്‍ സന്ദീപ് വര്‍മ മകനാണ്. മരുമക്കള്‍: ശാലിനി, അശ്വിനി. മമ്മൂട്ടിക്കൊപ്പമുള്ള കണ്ണൂര്‍ സ്‌ക്വാഡ് ആയിരുന്നു ശബരീഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Vijayasree Vijayasree :