നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

ടെലിവിഷന്‍ താരം ഋതുരാജ് സിങ്(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെല്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പാന്‍ക്രിയാറ്റിക് രോഗത്തെ തുടര്‍ന്ന് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലര്‍ ദീദി, ശപത്, വാരിയര്‍ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔര്‍ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പരമ്പരകള്‍.

ബദരീനാഥ് കി ദുല്‍ഹനിയ (2017), വാഷ്‌പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. 2023 ല്‍ പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.

വെബ് സീരീസുകളിലും സജീവമായിരുന്നു. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബന്ദിഷ് ബാന്‍ഡിറ്റ്‌സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2 തുടങ്ങിയവയാണ് ഋതുരാജ് സിങ് പ്രധാനവേഷത്തിലെത്തിയ വെബ് സീരീസുകള്‍.

Vijayasree Vijayasree :