രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതനാണ് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ഇപ്പോഴിതാ ദു രഭിമാ നക്കൊല യെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജാ തീയമായ ദുര ഭിമാനക്കൊ ല അ ക്രമമല്ലെന്നും അത് കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണെന്നുമാണ് അദ്ദേഹം പറയുന്നത്.
രഅഞജിത്തിന്റെ പുതിയ ചിത്രമായ കവുണ്ടംപാളയം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്. നടന‍്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ, അവർക്ക് മാത്രമേ അത് മനസിലാകൂ. ഇപ്പോൾ ഒരു ബൈക്ക് മോഷണം പോയെന്ന് കരുതൂ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരാണ് മാതാപിതാക്കൾ. അപ്പോൾ തീർച്ചയായും അവർ ദേ ഷ്യം പ്രകടിപ്പിക്കും. അത് അ ക്രമമല്ല. അവരോടുള്ള അവരുടെ കരുതൽ മാത്രമാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
പിന്നാലെ നടനെതിരെ കടുത്ത വിമർശനമാണ് ഉയർന്ന് വരുന്നത്. അ ക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇത് ആദ്യമായി അല്ല രഞ്ജിത്ത് വിവാദങ്ങളെ ക്ഷണിച്ച് വരുത്തുന്നത്.
നേരത്തെ ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് പരാമർശം നടത്തിയാണ് വിവാദത്തിലായത്. ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകൾ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യുന്നതിനെ മോശമായി, അശ്ലീ ല ഭാഷയിലായിരുന്നു നടൻ പ്രതികരിച്ചത്. തെരുവിൽ നിരവധി ഷോകൾ നടത്തുന്ന ഒരു പരിപാടി ആയിരുന്നു ഹാപ്പി സ്ട്രീറ്റ്.