എം ഡിഎംഎയും ക ഞ്ചാവുമായി നടൻ പരീക്കുട്ടി എന്ന ഫരീദുദ്ദീൻ (31) പിടിയിൽ. ഇയാൾക്കൊപ്പം ഇയാളുടെ സുഹൃത്ത് കൂടിയായ കോഴിക്കോട് വടകര സ്വദേശി ജിസ്‌മോനും (34) പിടിയിലായിട്ടുണ്ട്.
തൊടുപുഴയിൽ നിന്നാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്ന് 10.5 ഗ്രാം എം ഡിഎംഎ 5 ഗ്രാം ക ഞ്ചാവ് എന്നിവ കണ്ടെടുത്തു.
തൊടുപുഴ കാഞ്ഞാർ പുള്ളിക്കാനം റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പരീക്കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലും മത്സരാർഥിയായിരുന്നു.