ദി കിംഗ് ഓഫ് കിംഗ്‌സ്; യേശുക്രിസ്തുവിന്റെ ശബ്ദമാകുക നടന്‍ ഓസ്‌കര്‍ ഐസക്

ദി കിംഗ് ഓഫ് കിംഗ്‌സില്‍ യേശുക്രിസ്തുവിന്റെ ശബ്ദം നല്‍കുക നടന്‍ ഓസ്‌കര്‍ ഐസക്. ചാള്‍സ് ഡിക്കന്‍സ് ചെറുകഥയായ ദ ലൈഫ് ഓഫ് ഔര്‍ ലോര്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിക്കുന്നത്.

ഓസ്‌കര്‍ ഐസക് സിനിമയില്‍ ജോയിന്‍ ചെയ്തു എന്നാണ് അറിയുന്നത്. ചാള്‍സ് ഡിക്കന്‍സ് ആയി കെന്നത്ത് ബ്രാനാഗ്, കാതറിന്‍ ഡിക്കന്‍സ് ആയി ഉമാ തുര്‍മന്‍, ഡിക്കന്‍സിന്റെ മകന്‍ വാള്‍ട്ടേഴ്‌സ് ആയി റോമന്‍ ഗ്രിഫിന്‍ ഡേവിസ്, അപ്പോസ്തലനായ പീറ്ററായി ഫോറസ്റ്റ് വിറ്റേക്കര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന നിലവിലെ വോയ്‌സ് കാസ്റ്റിലേക്കാണ് ഓസ്‌കര്‍ ഐസക് കൂടെ എത്തുന്നത്.

സ്പാര്‍ട്ടക്കസ് ഫെയിം സിയോങ്‌ഹോ ജാങ് സംവിധാനം ചെയ്ത ഈ ചിത്രം എ ജാംഗിന്റെയും റോബ് എഡ്വേര്‍ഡ്‌സിന്റെയും തിരക്കഥയാണ്.

ജാമി തോമസണും ആന്‍ഡ്രൂ മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിക്കന്‍സും അദ്ദേഹത്തിന്റെ ഇളയ മകന്‍ വാള്‍ട്ടേഴ്‌സും യേശുവിന്റെ കഥ വായിക്കുന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സ്‌പൈഡര്‍മാന്‍: അക്രോസ് ദ സ്‌പൈഡര്‍ വേഴ്‌സില്‍ മിഗ്വല്‍ ഒഹാരയ്ക്ക് ശബ്ദം നല്‍കിയത് ഐസക്ക് ആണ്. ഇപ്പോള്‍ ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സിന്റെ ഫ്രാങ്കെന്‍സ്‌റ്റൈന്‍ അഡാപ്‌റ്റേഷനായി പ്രവര്‍ത്തിക്കുകയാണ് നടന്‍.

Vijayasree Vijayasree :