ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നെന്ന് മുകേഷ്..

മലയാള സിനിമാ മേഖലയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞ പരാമര്‍ശത്തിനോട് താന്‍ യോജിക്കുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ് വ്യക്തമാക്കി. ദിലീപിൻ്റെ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഇക്കാര്യത്തിൽ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് ചൂണ്ടിക്കാട്ടി. 

താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണെന്നും ശ്രീനിവാസന്‍ തുറന്നു പറഞ്ഞിരുന്നു. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യത്തിലെ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും ആണും പെണ്ണും തുല്യരാണെന്നും പ്രതിഫലം നിര്‍ണയിക്കുന്നത് താര-വിപണി മൂല്യമാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. എത്ര നടന്മാര്‍ക്ക് നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം ലഭിക്കുന്നുണ്ടെന്നും നടൻ ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചില കാര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകളുള്ളതു കൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും ശ്രീനിവാസൻചൂണ്ടിക്കാട്ടിയിരുന്നു. 

Actor Mukesh supports Sreenivasans statement about Dileep..

Noora T Noora T :