സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. നടനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന അഗദ്ദേഹത്തിന് നിരവധി പേരാണ് അനുഷോചനം അറിയിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘െ്രെകം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം.

ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Vijayasree Vijayasree :