നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു!; പിന്നാലെ ചുറ്റും ഓടിക്കൂടിയവരോട് കയർത്ത് നടൻ

തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചെന്നെെയിലേയ്ക്ക് വരവെയാണ് അപകടം സംഭവിച്ചത്. സേലത്ത് നിന്നും വരവെ കള്ളകുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അപ്രതീക്ഷിതമായി എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ച് മാറ്റി. ഇതോടെ കാറിന്റെ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നു. കാറിന്റെ മുൻവശം ഏകദേശം തകർന്നു. ഇപ്പോൾ കാർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

അപകടം സംഭലിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധിപേരാണ് നടനും ചുറ്റും ‌ തടിച്ചുകൂടിയത്. പിന്നാലെ തനിക്ക് ചുറ്റും കൂടി നിൽക്കുന്ന ആളുകളോട് നടൻ തർക്കിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി ജീവയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.

തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നുമാണ് ജീവ പ്രതികരിച്ചത്. മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ജീവ ക്ഷുഭിതനായത്. തുടർന്ന് ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും തുടർന്ന് മാധ്യമപ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി.

Vijayasree Vijayasree :