അമ്മ അറിയാതെ ഞാൻ അത് പകർത്തി !ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികത്തിൽ സ്നേഹ ചുംബനം നൽകി ഭാര്യ ശോഭ

ലെനിന്‍ രാജേന്ദ്രന്റെ സിനിമയുടെ ലോക്കേഷനിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയില്‍ നടന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണ് നടൻ . തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്.ഇതിനിടെ മകന്‍ നിര്‍മിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിന്റെ ചിരിയുടെ തമ്ബുരാന്‍ ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ജഗതിക്കു സ്നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മകൾ പാര്‍വതി ആരാധകരെ ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാർവതി പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്.

actor jagathysreekumar- wedding anniversary- wife gives beautiful gift

Noora T Noora T :