തന്റെ ഭാര്യയ്ക്ക് ക്യാൻസർ വന്നതിനെക്കുറിച്ച് മോശമായി കമന്റ് പറഞ്ഞ അയൽക്കാരന്‌ ഇന്നസെന്റ് നൽകിയ കിടിലം മറുപടി

തന്റെ ഭാര്യയ്ക്ക് ക്യാൻസർ വന്നതിനെക്കുറിച്ച് മോശമായി കമന്റ് പറഞ്ഞ അയൽക്കാരന്‌ ഇന്നസെന്റ് നൽകിയ കിടിലം മറുപടി

നടൻ ഇന്നസെന്റിന്‌ ക്യാൻസറാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കകം ഭാര്യ ആലീസിനും ക്യാൻസറുണ്ടെന്ന്‌ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഇൻസിറ്റു എന്ന ബ്രെസ്റ്റ്‌ ക്യാൻസറിന്റെ ആദ്യ ഘട്ടമായിരുന്നു ആലീസിന്‌.

സാധാരണ നിലയിൽ ബ്രെസ്റ്റ്‌ ക്യാൻസർ ആദ്യ ഘട്ടങ്ങളിൽ ആരും തിരിച്ചറിയാറില്ല. മിക്കവരും രോഗം മൂർച്ഛിച്ച്‌ അവസാന ഘട്ടത്തിലാവും തന്റെ രോഗം തിരിച്ചറിയുന്നത്‌. അങ്ങനെയുള്ളവർക്ക്‌ ബ്രെസ്റ്റ്‌ നീക്കം ചെയ്യൽ മാത്രമാണ്‌ ഏക പോംവഴി.

 

വെറുതെ ഒരു മാമോഗ്രാം ടെസ്റ്റ്‌ ചെയ്തു നോക്കിയതാണ്‌. അത്കൊണ്ട്‌ ഉണ്ടായിരുന്ന അസുഖം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ട്‌ ഡോക്ടർമാർ പറഞ്ഞു ഇപ്പോൾ ചെറിയൊരു ഓപ്പറേഷൻ മാത്രം മതി. ബ്രെസ്റ്റ്‌ നീക്കം ചെയ്യണ്ട കാര്യമില്ല.

തൊട്ടടുത്ത ദിവസം തന്നെ ഓപ്പറേഷനും തീരുമാനിച്ചു. അന്നു പകൽ അമേരിക്കയിലും സൗത്താഫ്രിക്കയിലുമൊക്കെയുള്ള അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ ആലീസ്‌ സംസാരിച്ചു.എല്ലാവരും രോഗത്തിന്റെ മെഡിക്കൽവശം പറഞ്ഞ്‌ ആലീസിനെ സമാധാനിപ്പിച്ചു. വൈകുന്നേരവും ചില ടെസ്റ്റുകൾ ഉണ്ടായി.

പെട്ടെന്ന് അമേരിക്കയിൽ നിന്നും ഒരു ഫോൺ. അടുത്ത ബന്ധുവിന്റെ ഭാര്യയാണ്‌. ആലീസിനോടായിരുന്നു സംസാരം. ‘എന്തു പറഞ്ഞു ഡോക്ടർ?’ ആലീസ്‌ കാര്യം പറഞ്ഞു,‘ചെറിയൊരു ഓപ്പറേഷൻ മതി.’ ‘ആരാ പറഞ്ഞത്‌, മുഴുവൻ മാറ്റണം. ഇവിടെയിത്‌ പതിവാ. ഇല്ലെങ്കിൽ അപകടമാണ്‌.’ അതു കേട്ടതോടെ, ഒന്നു മയങ്ങിത്തുടങ്ങിയ ആലീസ്‌ ഉണർന്നെണീറ്റു. ആകെ പരിഭ്രാന്തയായി. കുറച്ചുകഴിഞ്ഞപ്പോൾ സൗത്താഫ്രിക്കയിൽനിന്നും വന്നു ഫോൺ. മറ്റൊരു ബന്ധുവിന്റെ ഭാര്യയായിരുന്നു. ഇതുതന്നെ അവരുടെയും അഭിപ്രായം.

അവർ ഡോക്ടർമാരല്ല എന്നും അവർ പറഞ്ഞത്‌ വിട്ടുകളയാൻ ഇന്നസെന്റ്‌ പറഞ്ഞിട്ടും ആലീസ്‌ വിടുന്നില്ല. കരച്ചിൽതന്നെ.

ഒടുവിൽ ഗതികെട്ടപ്പോൾ ഇന്നസെന്റ് അമല കാൻസർ സെന്ററിലെ ഡോ. ശ്രീകുമാറിനെ വിളിച്ചു. രാത്രി ഒരുമണിക്ക്‌ അദ്ദേഹത്തെപ്പോലെ ഒരാളെ വിളിച്ചുണർത്തുന്നത്‌ അസാമാന്യമായ പോക്കിരിത്തരമാണ്‌ .എങ്കിലും
ശ്രീകുമാർഡോക്ടറോട്‌ ഇന്നസെന്റ് കാര്യങ്ങൾ പറഞ്ഞു. ഫോൺ ആലീസിനു കൊടുത്തു. അവർ സംസാരിച്ചു. ഇപ്പോൾ ചെയ്യാൻ പോകുന്ന ചെറിയ ഓപ്പറേഷൻ മതി എന്ന്അദ്ദേഹം പറഞ്ഞു. അപ്പോൾ ആലീസിന്റെ മറുചോദ്യം: ‘എനിക്കങ്ങനെ ചെയ്തിട്ട്‌ വീണ്ടും കാൻസർ വന്നാൽ ഡോക്ടർ സമാധാനം പറയുമോ?അതുകേട്ടതോടെ ഡോ. ശ്രീകുമാര്‍ തകര്‍ന്നുപോയി. അദ്ദേഹം പേടിച്ച് ഫോണ്‍ വെച്ചു.

എനിക്ക്‌ മാറിയതിനു പിറകേ ആലീസിനും കാൻസറാണ്‌ എന്നറിഞ്ഞപ്പോൾ വീട്ടിൽ വന്ന ഒരു അതിഥി പറഞ്ഞു: ’നിങ്ങടെ മനപ്പൊരുത്താണ്‌ ട്ടാ എല്ലാറ്റിനും കാരണം. ഇന്നസെന്റിന്‌ കാൻസറ്‌ വന്നപ്പോത്തന്നെ ആലീസിനും വന്നില്ലേ? വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇത്‌?‘ അപ്പോൾ ഞാൻ പറഞ്ഞു:’കാൻസറ്‌ വന്നത്ആലീസിനായത്കൊണ്ട്‌ നന്നായി. ഇത്‌ അടുത്തവീട്ടിലെ ഏലിയാമ്മയ്ക്കാണെങ്കിലും നിങ്ങള്‌ ഇതുതന്നെ പറയില്ലേ?‘ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല.

Sajtha San :