നടന്‍ ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍

കൊ ലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദര്‍ശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആ ത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവ നൊടുക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം, ശ്രീധറിന്റെ മരണവും ദര്‍ശന്‍ പ്രതിയായ രേണുകാസ്വാമിയുടെ കൊല ക്കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ രേണുകാസ്വാമിയെ കൊ ലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ദര്‍ശന്റെ വീട്ടില്‍ വളര്‍ത്തുനായകളെ പരിപാലിച്ചിരുന്ന ആര്‍.ആര്‍. നഗര്‍ സ്വദേശി രാജു എന്ന ധന്‍രാജാണ് അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 17 ആയി. രേണുകാസ്വാമിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കവെ ഷോക്കേല്‍പ്പിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. രേണുകാസ്വാമിയുടെ സ്വക ാര്യഭാഗങ്ങളില്‍ ഇവര്‍ ഷോക്കേല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. ഷോക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച ഉപകരണവും പോലീസ് കണ്ടെത്തി.

അതേസമയം, രേണുകാസ്വാമിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃത ദേഹം ഉപേക്ഷിച്ച ഓവുചാലില്‍ ഫോണും എറിഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്.

ഈ ഫോണ്‍ ഉപയോഗിച്ചാണ് രേണുകാസ്വാമി ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്‌ക്കെതിരെ കമന്റുകളിട്ടത്.

ഫോണ്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ വഴിയേ പുറത്താകുമെന്നാണ് സൂചന.

Vijayasree Vijayasree :