ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നു, സ്വന്തം വസ്ത്രങ്ങൾ ധരിക്കണം, കിടക്കയും വായിക്കാൻ പുസ്തകങ്ങളും വേണമെന്ന് ദർശൻ; മറ്റ് തടവുകാരെ പോലെ മാത്രമേ പരി​ഗണിക്കാനാകൂവെന്ന് പോലീസ്

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അ റസ്റ്റിലായത്. രേണുക സ്വാമി (33)എന്ന യുവാവിനെ ക്രൂ രമായി മർ ദ്ദിച്ച് കൊ ലപ്പെടുത്തിയ കേസിലാണ് ദർശൻ ഉൾപ്പടെ ഒമ്പത് പേരെ പോലീസ് അ റസ്റ്റ് ചെയ്തത്. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ.

ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നുവെന്നും വീട്ടിലെ ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടൻ നേരത്തെ ഹർജി നൽകിയിരുന്നു. ഇപ്പോഴിതാ ഇതിൽ പോലീസ് വിസമ്മതപത്രം സമർപ്പിച്ചിരിക്കുകയാണ്. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്.

ദർശൻ കൊ ലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ തന്നെ നിലവിലുള്ള ജയിൽ ചട്ടങ്ങൾക്കനുസരിച്ച് മറ്റ് തടവുകാർക്കുള്ളത് പോലെ തുല്യമായി മാത്രമേ പരി​ഗണിക്കാനാകൂവെന്നും ഇത്തരം തടവുകാർക്ക് അവരുടെ സ്വന്തം വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ എന്നിവ കൈവശം വെക്കാൻ അനുവാദമില്ലെന്നും പോലീസ് പറയുന്നു.

ഹർജിക്കാരൻ ആ രോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഹർജിയിൽ അദ്ദേഹത്തിൻ്റെ അവകാശവാദത്തെ സാധൂകരിക്കും വിധമുള്ള ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, ദർശൻ്റെ ജൂഡിഷ്യൽ കസ്റ്റഡി ഓ​ഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്. രേണുകാ സ്വാമി എന്നയാളെ കൊ ലപ്പെടുത്തിയ കേസിലാണ്ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതിയാണ് ദർശൻ. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി.

പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാ സ്വാമിയെ കൊ ലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃ തദേഹം ന ശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വ ട്ടേഷനാണ് നടൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുപേർ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴ ടങ്ങി. സാമ്പത്തിക തർക്കത്തിനെ തുടർന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളിൽ വൈരുധ്യം വിനയായി. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ ദർശന്റെ ക്വ ട്ടേഷൻ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീൽസാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവ നെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദർശൻ-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീൽ. സൗഹൃദത്തിനു പത്തുവർഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീൽസ്.

ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജർ പവൻ വഴി ദർശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകൽ മുഴുവൻ അതിക്രൂ രമായി മ ർദ്ദിച്ച് കൊ ലപ്പെടുത്തുകയായിരുന്നു.

Vijayasree Vijayasree :