നടൻ കൊച്ചിൻ ആന്റണി (എ ഇ ആന്റണി)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 80 വയസ് ആയിരുന്നു പ്രായം. തലപ്പാറ ആന്റണി വില്ല വീട്ടിലായിരുന്നു സംഭവം. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സമീപ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപവാസികള്ളുമായി നടത്തിയ അന്വേഷണത്തിലാണ് ആന്റണിയെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരിക്കുകയായിരുന്നു.
വാഷ്ബോസിനിൽ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണം എന്നാണ് മകൻ അനിൽ പറയുന്നത്. അനിത, അനൂപ്, അജിത്ത്, ആശ എന്നിവരാണ് മറ്റു മക്കൾ. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.