മകളേയും അച്ഛനേയും പിരിക്കരുതെന്നും മകൾക്ക് അച്ഛനെ ആവശ്യമുണ്ടെന്നും അറിഞ്ഞിരിക്കേണ്ടത് അമ്മയാണ്. അത് കോടതി പറഞ്ഞു കൊടുക്കേണ്ടതില്ല; ബാല

ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന താരമാണ് ബാല. താരത്തിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇടയ്ക്കിടെ തന്റെ ആദ്യ ഭാര്യയും ​ഗായികയുമായി അമൃതയ്ക്കെതിരെ ബാല ​ഗു​രുതര ആരോപണങ്ങളുമായി എത്താറുണ്ട്. ചിലതിനോടെല്ലാം അമൃത പ്രതികരിക്കാറുമുണ്ട്.

തന്റെ മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പലവട്ടം ബാല രംഗത്തെത്തിയിരുന്നു. പക്ഷെ ബാലയുടെ വാദങ്ങൾ തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമാണെന്നം മകളെ കാണണമെന്ന് ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴിതാ ‌ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ബാല പറഞ്ഞ വാക്കുകള്ളാണ് വൈറലാകുന്നത്.

മകളെ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും… മകളേയും അച്ഛനേയും പിരിക്കരുതെന്നും മകൾക്ക് അച്ഛനെ ആവശ്യമുണ്ടെന്നും അറിഞ്ഞിരിക്കേണ്ടത് അമ്മയാണ്. അത് കോടതി പറഞ്ഞു കൊടുക്കേണ്ടതില്ല. വീട്ടുകാർ പറഞ്ഞു കൊടുക്കേണ്ടതില്ല. നാട്ടുകാർ പറഞ്ഞു കൊടുക്കേണ്ടതില്ല. മകൾക്ക് അച്ഛൻ വേണോ എന്ന് കോടതി ചോദിക്കേണ്ടതില്ല, മകൾക്ക് അച്ഛൻ വേണം. അച്ഛനും മകൾ വേണം. ഇത് ലോക നിയമമാണ്. ഇതെന്തിനാണ് മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നത്? സ്വയം ചിന്തിച്ചാൽ പോരേ? എന്തിനാണ് ഇത്രയും കമന്റും ചർച്ചയുമൊക്കെ എന്നാണ് ബാല പറയുന്നത്.

എന്തുകൊണ്ടാണ് താൻ സിനിമ ചെയ്യാൻ വൈകുന്നതെന്നും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ കാത്തിരിക്കുകയാണ്. ഇനിയൊരു സിനിമ ചെയ്യുമ്പോൾ ഇന്ററസ്റ്റിംഗ് ആയിരിക്കണം. എന്റെ വിശ്വാസം ഞാൻ നല്ലൊരു നടനാണെന്നാണ്. അതിന്റെ പരാമവധി തരാൻ സാധിക്കണം. സിനിമ വിജയിക്കുകയും വേണം. സിനിമ വിജയിച്ചാൽ മാത്രമേ എന്നെ ഡെലവപ്പ് ചെയ്യാൻ പറ്റൂ. എന്നാലേ ഇൻഡസ്ട്രിയ്ക്കും ഗുണമുള്ളൂ. ആ ഒരു പോയന്റിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

കാശിന് വേണ്ടിയായിരുന്നുവെങ്കിൽ ഈ ഒന്നര കൊല്ലത്തിനിടെ എനിക്ക് 20 പടമെങ്കിലും ചെയ്യാമായിരുന്നു. ഞാൻ വേണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്. ചുമ്മാ സിനിമകൾ ചെയ്താൽ എന്നിലുള്ള വിശ്വാസം നഷ്ടമാകും. ഞാൻ ഭൂമിയിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ്. ചത്തു പോയ ഒരാൾക്ക് ജീവിതം തന്നെ തരാൻ ദൈവത്തിന് സാധിക്കുമെങ്കിൽ നല്ല പടം തരാൻ ദൈവത്തിന് സാധിക്കില്ലേ? അതുവരെ കാത്തിരിക്കണം. അതാണ് എന്റെ തൊഴിൽ ധർമ്മം എന്നാണ് ബാല പറയുന്നത്.

അതേസമയം ബാലയുടെ രണ്ടാം ഭാര്യ ഡോക്ടർ എലിസബത്തുമായും നടൻ വേർപിരിഞ്ഞുവെന്നാണ് വാർത്തകൾ. കുറച്ച് നാളുകൾക്ക് മുൻപ് വരെ ബാലയും എലിസബത്തും ഒരുമിച്ചുള്ള വീഡിയോകളും ഫോട്ടോകളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറിച്ചധികം നാളുകളായി അതൊന്നും കാണാറില്ല. വിവാഹ വാർഷികത്തിന് പോലും ബാല ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല. എലിസബത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോഴും വളരെ സജീമാണ്.

കുറച്ചു നാളുകളായി നാളെയും എലിസമ്പത്തും വേർപെരിയുന്നുവർന്നു വാർത്തകൾ ഉണ്ടായിരുന്നു. ബലയുമായി ഒരുമിച്ചല്ലേ എലിസബത് ഇപ്പോൾ. എന്നാൽ ഇതുവരെയും തന്റെയും ബാലയുടെയും ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ബാലയോട് പലപ്പോഴായി ആരാധകർ ഇക്കാര്യം ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. എലിസബത്ത് തങ്കം പോലൊരു പെൺകുട്ടിയാണെന്നും പ്യൂർ കാരക്റ്റർ ആണെന്നും ഒരു കാലത്തും താൻ അവളെ കുറ്റപ്പെടുത്തുകയില്ലെന്നുമാണ് ബാല പറഞ്ഞത്.

Vijayasree Vijayasree :