കഴിഞ്‍ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
ഇപ്പോഴിതാ കോകിലയെ കുറിച്ചും തങ്ങളുടെ ജീവിതത്തെ കുറിച്ചുമെല്ലാം കൂടുതൽ മനസ് തുറക്കുകയാണ് ബാല. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അസൂയ കാരണമാണെന്നാണ് ബാല ആരോപിക്കുന്നത്.
ജീവിതം നന്നായി പോകുന്നു. വളരെ അധികം സന്തോഷത്തോടെയാണ് ഇരിക്കുന്നത്. എന്നാൽ എല്ലാവർക്കും അത് പിടിക്കണമെന്നില്ല. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾ ഹാപ്പിയാണ്. കോകില ജീവിതത്തിലേക്ക് വന്നതോടെ ഞാൻ തന്നെ മാറി. ഇപ്പോൾ വല്ലാതെ ദേഷ്യം തോന്നാറില്ല. സന്തോഷത്തിന് അപ്പുറം ഒരു ആണിനെ സംബന്ധിച്ച് വേണ്ടത് സമാധാനമാണ്. എവിടെ പോയാലും ഇപ്പോൾ വേഗം വീട്ടിലേക്ക് വരണമെന്ന് തോന്നും. ഞങ്ങൾ മിക്ക അവസരങ്ങളിലും ഒരുമിച്ചാണ് പുറത്ത് പോകുന്നത്. എന്നിരുന്നാലും വീട്ടിലെത്തണം അവളുടെ കൈകൊണ്ട് കഴിക്കണം എന്നൊക്കെയാണ് ആഗ്രഹവും ചിന്തയും.
അവളുടെ കൂടെ ഞാൻ ഷോപ്പിംഗ് പോകാറുണ്ട്. അതിനൊരു കാരണമുണ്ട്. അവൾ ഇപ്പോൾ സെലിബ്രിറ്റിയാണല്ലോ.ഇവൾക്കിപ്പോൾ ഒരു യുട്യൂബ് ചാനലുണ്ട്. കുക്കിങ് വളരെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് വീട്ടിൽ പ്രത്യേകം ഒരു കിച്ചൺ തന്നെ തയ്യാറാക്കി കൊടുത്തിട്ടുണ്ട്.കുക്കിങ്ങ് വീഡിയോ സ്ഥിരം ചെയ്യാറുണ്ട്. ഒരിക്കൽ പുറത്ത് ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ ഒരു പാട്ടി വന്നു, ഞാൻ കണ്ണടയൊക്കെ ഇട്ട് നിൽക്കുകയായിരുന്നു. എന്നോട് ചോദിച്ചത് അത് കോകിലയല്ലേ എന്നാണ്. ആണെന്ന് പറഞ്ഞോപ്പോൾ നേരെ പോയി ചോദിച്ചു ഭർത്താവ് എവിടെയെന്ന്. നിങ്ങൾ ചോദിച്ച ആൾ തന്നെയാണ് ഭർത്താവാണെന്ന് പറഞ്ഞു. ഇതൊക്കെ വലിയ സന്തോഷമാണ്.
രണ്ടര വർഷം മുൻപ് ഞാൻ കരൾമാറ്റിവെക്കലിന് വിധേയമായിരുന്നു. ഒരു ഘട്ടത്തിൽ ഇവളാണ് എന്നെ നോക്കാൻ വന്നത്. ആസമയത്ത് ഞാൻ ഉറപ്പിച്ചു ഇവളാണ് എന്റെ പങ്കാളിയെന്ന്. ചെറിയ പ്രായത്തിൽ തന്നെ ഇവളെ ഞാൻ കാണാൻ തുടങ്ങിയതാണ്. ഞാൻ അമ്മയോട് ചോദിച്ചു, അമ്മ പറഞ്ഞത് സമയമെടുത്ത് തീരുമാനിക്കൂവെന്നാണ്. വൈകാതെ ഞാൻ മനസിലാക്കി, അവളെ മനസിൽ ഞാൻ താലികെട്ടി,അതിനുശേഷമാണ് ജാതകപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുന്നത്.
വിവാഹം കഴിക്കണമെന്ന താത്പര്യം അറിയച്ചപ്പോൾ അവളുടെ വീട്ടുകാരാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഇപ്പോൾ കേരളത്തിൽ പല വിവാദങ്ങളും നടക്കുന്നുണ്ട്. എല്ലാം അസൂയ കാരണമാണ്. ഇതെന്റെ ആദ്യ വിവാഹമല്ല, മുൻ വിവാഹങ്ങളിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ തർക്കങ്ങൾ അല്ല, ചില വാഗ്വാദങ്ങൾ. പക്ഷെ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഞങ്ങൾ ഒരിക്കൽ പോലും വഴക്ക് കൂടിയിട്ടില്ല. ഞങ്ങളും ഞങ്ങൾക്ക് ചുറ്റുമുളളവരും വളരെ ഹാപ്പിയാണ്. കോകിലയുടേത് പോലെ സ്വഭാവമുള്ള ഒരു സ്ത്രീയെ ഞാൻ ജീവിത്തിൽ കണ്ടിട്ടില്ല. കാരണം അവൾക്ക് ദേഷ്യം വന്നാലും വിഷമം വന്നാലും ചിരിക്കും എന്നും ബാല പറഞ്ഞു.
രണ്ടുപേർക്കുമിടയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെന്ന ചോദ്യത്തിന് ബാല എന്നായിരുന്നു കോകിലയുടെ മറുപടി. മുൻപ് ഞാൻ പറയുമായിരുന്നു എനിക്കാണ് സ്നേഹക്കൂടുതൽ എന്ന്. എന്നാൽ പല അവസരങ്ങളിലും മറിച്ചാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിവാഹത്തിന് മുൻപ് എനിക്ക് പലതും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ പലതും പഠിച്ചു, തെറ്റുവന്നാൽ അത് അദ്ദേഹം തിരുത്താറുണ്ട് എന്നും കോകില പറഞ്ഞു.
അതേസമയം, എലിസബത്തിന്റെ ചില വാക്കുകൾക്ക് എതിരെ ബാലയ്ക്ക് കരൾ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. താൻ ലിവർ നൽകാൻ താൻ തയ്യാറായിട്ടും ബാല സ്വീകരിച്ചില്ല, ലക്ഷങ്ങൾ നൽകി ജോസഫിനെ കൊണ്ടു വന്നു എന്നായിരുന്നു എലിസബത്ത് ഉദയൻ പറഞ്ഞത്. എന്നാൽ ആ പറച്ചിൽ തന്നെ വേദനിപ്പിച്ചു എന്ന് പറഞ്ഞാണ് ജോസഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജോസഫിന്റെ വീഡിയോ ബാല തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്റെ പേര് ജോസഫ് ജേക്കബ് എന്നാണ്. ഞാനാണ് ബാലചേട്ടന് കരള് നൽകിയത്. കുറച്ചു ദിവസങ്ങളായി ബാലചേട്ടനെ കുറിച്ചും എലിസബത്ത് ചേച്ചിയെ പറ്റിയും ഒക്കെ വീഡിയോ വരുന്നത് ഞാനും കണ്ടിരുന്നു. അതിൽ എന്നെക്കുറിച്ച് എലിസബത്ത് ചില കാര്യങ്ങൾ പറഞ്ഞു. ലക്ഷങ്ങൾ കൊടുത്താണ് ഡോണറെ കണ്ടെത്തിയതെന്നാണ് അവർ പറഞ്ഞത്. അങ്ങനെയല്ല സംഭവിച്ചത്.
ഓപ്പറേഷന് 10 ദിവസം മുൻപ് മുതൽ ഞാൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. എലിസബത്ത് ചേച്ചിയും അവിടെയുണ്ട്. ആ സമയത്തൊന്നും ചേച്ചി കരൾ കൊടുത്തോളാം നീ കൊടുക്കേണ്ട എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ ഞാനത് ചെയ്യില്ലായിരുന്നു. അന്നത് പറയാത്ത ആളാണ് ഇന്ന് കരൾ കൊടുക്കാൻ സമ്മതം ആണെന്ന് പറയുന്നത്. രക്തം കൊടുക്കുന്നതുപോലെ എളുപ്പത്തിൽ കൊടുക്കാൻ പറ്റുന്ന കാര്യമല്ല കരൾ.
അതിന് ഒത്തിരി ചെക്കപ്പുകളും ടെസ്റ്റുകളും നടത്തണം. കുറെ ഫോമുകളിൽ ഒപ്പിട്ടു കൊടുക്കാനുണ്ട്. ഡോക്ടറായ എലിസബത്തിനോട് ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ഇത് ബാല ചേട്ടനെ സപ്പോർട്ട് ചെയ്തുകൊണ്ടോ എലിസബത്തിനെ സപ്പോർട്ട് ചെയ്‌തോ പറയുന്നതല്ല. ആരും നിർബന്ധിച്ചിട്ട് പറയുന്നതുമല്ല. എന്നെക്കുറിച്ച് വീഡിയോയിൽ പറഞ്ഞതുകൊണ്ട് സംസാരിച്ചെന്നേയുള്ളു.
ലക്ഷങ്ങൾ മുടക്കിയിട്ട് ആണ് ഞാൻ വന്നതെന്ന് പറഞ്ഞു, എത്ര ലക്ഷമാണ് എനിക്ക് തന്നതെന്ന് പറയാമോ? ബാലച്ചേട്ടൻ എനിക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇല്ലാത്ത കാര്യങ്ങളാണ് ചേച്ചി വിളിച്ചു പറയുന്നത്. ഇല്ലാത്തത് പറഞ്ഞാൽ എനിക്കും ദേഷ്യം വരും. ലക്ഷങ്ങളോ കോടികളോ ഞാൻ വാങ്ങിയെന്ന് പറഞ്ഞതിനൊക്കെ തെളിവുണ്ടെങ്കിൽ അത് കാണിക്കുക. അല്ലാത്തപക്ഷം എന്നെ കുറിച്ച് സംസാരിക്കാൻ ചേച്ചിക്ക് ഒരു അവകാശവുമില്ല.
ബാലയെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടാൻ 95 ശതമാനം പോലും സാധ്യതകൾ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അത്രയ്ക്കും മോശം അവസ്ഥയിലായിരുന്നു അദ്ദേഹം. അവയവം സ്വീകരിക്കുന്ന ആൾക്ക് മാത്രമല്ല, കൊടുക്കുന്ന ആൾക്കും ഇത് റിസ്‌കാണെന്ന് ഡോക്ടർമാർ പറഞ്ഞതാണ്. അതിനെ മറികടന്നാണ് ഞാൻ അതിന് സമ്മതിച്ചതെന്നും ജേക്കബ് ജോസഫ് വീഡിയോയിൽ പറയുന്നു.
വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്.
ഇയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടക്ക് പോലീസ് പിടിച്ചിരുന്നു. സത്യത്തിൽ ഞാൻ ഇത് പറഞ്ഞത് എനിക്കും പേടിയുണ്ട് ഇയാൾ വല്ല ഡ്രഗ്സും വെച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള അറ്റാക്ക്. ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽ പോലും ആളുകൾ അറിയില്ല. പുറകിൽ ഇയാളാകും എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതിനോടകം ബാലയ്ക്കെതിരെ എലിസബത്ത് നിരവധി ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും നടൻ ഇതുവരെയും ഒന്നിനും കൃത്യമായ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്റെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു.
ബാല തന്റേതെന്ന് പറഞ്ഞ് പ്രദർശിച്ച വെർസാസ് സൺഗ്ലാസ് പോലും നടൻ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്. ഒരു വെർസാസ് സൺഗ്ലാസ് ഇയാൾക്കുണ്ടായിരുന്നു. 26000ത്തിന് അടുത്ത് വിലയുണ്ടെന്ന് ഒരു യുട്യൂബ് ചാനലിൽ റിവ്യുവൊക്കെ വന്നിരുന്നു. ആ സൺ ഗ്ലാസിന്റെ ഉറവിടവും മോൻസൺ മാവുങ്കൽ തന്നെയാണ്. പക്ഷെ ഇയാൾക്ക് ഗിഫ്റ്റായി കൊടുത്തതല്ല. മോൻസൺ പിടിയിലായപ്പോൾ ഡ്രൈവർ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നതാണ്. ഇവരൊക്കെ അയാളുടെ വീട്ടിൽ നിന്നും ഓരോ സാധനങ്ങൾ മുക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് പിന്നീട് വെർസാസിന്റെ ഗ്ലാസെന്ന് വാർത്ത വന്നത്.
ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് ചോദിച്ചാൽ അതും അറിയില്ല. അതുപോലെ പല ഇന്റർവ്യൂകളിലും കോടികൾ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റാണെന്നുമാണ് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.