അയാൾ മാനസികമായും ശാരീരികമായും തകർന്നിരിക്കുന്നു, വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം; ബാലയെ കുറിച്ച് ആരാധകർ പറയുന്നത് കേട്ടോ; കമന്റ് വൈറൽ

ബാലയുടെ രണ്ടാമത്തെത്ത വിവാഹമോചന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആദ്യ ഭാര്യ അമൃതയുമായി ബന്ധം വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷമാണ് നടൻ ബാല രണ്ടാമത് വിവാഹിതനായത്. ഡോക്ടറായ എലിസബത്തായിരുന്നു ബാലയുടെ ജീവിതസഖിയായി എത്തിയത്. ഈ ബന്ധത്തിൽ വിള്ളൽ വീണെന്നും ഇരുവരും വിവാഹ മോചിതരായെന്നും നടൻ ബാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ ബാല വീഡിയോയുമായി എത്തിയത്.

തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സന്തോഷവും ദുഖവുമെല്ലാം ആരാധകരുമായി പങ്കുവെക്കാൻ മടികാണിക്കാത്ത വ്യക്തിയാണ് ബാല. തനിക്ക് പൊതുവിഷയങ്ങളിലുള്ള അഭിപ്രായവും ബാല ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത ബാല റിപ്പോർട്ട് ചാനലിന് നൽകിയ അഭിമുഖവും ആ വീഡിയോ കണ്ടവർ കുറിച്ച കമന്റുകളുമാണ് വൈറലാകുന്നത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമയിൽ നിന്നും നേരിട്ടിട്ടുള്ള ചതികളെ കുറിച്ചുമെല്ലാം ബാല റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മ​കളെ കുറിച്ചും ബാല സംസാരിച്ചു. ‘എന്റെ മകളുടെ പേര് അറിയാമോ?. അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത്. ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഇപ്പോൾ ഒരു കാറിൽ പോവുകയാണ്. മകളും ഒപ്പം ഉണ്ടെന്ന് കരുതുക.’

‘ഒരു ഫോൺ വന്നു‌. എവിടെയുണ്ട് എന്ന് ചോദിക്കുമ്പോൾ നമ്മുടെ മറുപടി കള്ളമാണെങ്കിൽ അത് മകൾ കേൾക്കും. അപ്പോൾ മകൾ എന്ത് കരുതും അച്ഛൻ കള്ളം പറഞ്ഞു…. അമ്മയും കള്ളം പറയുന്നു എന്നല്ലേ. എപ്പോഴും മക്കളുടെ മുമ്പിൽഡ സത്യസന്ധമായി ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല’ ബാല പറഞ്ഞു. വീഡിയോ വൈറലായതോടെ ബാലയെ സപ്പോർട്ട് ചെയ്താണ് കമന്റുകളേറെയും വന്നിരിക്കുന്നത്. ‘നല്ല ഒരു മനുഷ്യനായിരുന്നു. ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം. ഒരുപാട് സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകർന്ന് പോകും.’

‘അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കി എടുക്കണം, നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ്. സിനിമ ഇൻഡസ്ട്രിയൽ എങ്ങനെ നിലനിൽക്കണം എന്ന് അറിയാതെ പോയൊരു മനുഷ്യൻ.’ ‘അയാൾ മാനസികമായും ശാരീരികമായും തകർന്നിരിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. ആരെങ്കിലും ഒന്ന് പറഞ്ഞ് മനസിലാക്കി പഴയതുപോലെ കൊണ്ടുവന്നിരുന്നെങ്കിൽ…’, എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.

Noora T Noora T :