സാധാരണക്കാരനായത് കൊണ്ടാകാം അടുത്തുള്ളവർ ചടങ്ങുകളിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയിരുന്നു ;അവിടെ നിന്ന് ഇവിടെ വരെ എത്തി – നടന്റെ വെളിപ്പെടുത്തൽ

സിനിമയില്‍ എത്തുന്നതിനുമുന്‍പ് തന്റെ ജീവിതത്തെക്കുറിച്ച്‌ പറയുകയാണ് ആന്റണി വര്‍ഗീസ് .ഒരു സാധാരണക്കാരനിൽ നിന്ന് മാസ്സ് ആയി മാറിയ നടനാണ് ആന്റണി വർഗീസ് .അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെയും, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും മലയാളികളിുടെ മനസ്സില്‍ എന്നും തങ്ങി നിൽക്കുന്ന കഥാപത്രമായി അതിനെ മാറ്റാൻ ആന്റണിക്ക് സാധിച്ചു .

തന്റെ അപ്പൂപ്പന്‍ എല്ലു പൊടി കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പന്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നുവെന്നും ആന്റണി പറയുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അവരെ കൊണ്ട് ദുബായില്‍ ടൂര്‍ പോയെന്നും അവര്‍ക്ക് അത് വളരെ സന്തോഷം നല്‍കിയ കാര്യം ആണെന്നും ആന്റണി സന്തോഷത്തോടെ പറയുന്നു.

പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോള്‍ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും. അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാത്തതു എന്ന്. ചെറിയ വിഷമമൊക്കെ അപ്പോള്‍ തോന്നാറുണ്ട്. പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ടെന്നും ആന്റണി പറയുന്നു.

ഇപ്പോൾ മലയാള സിനിമയിൽ നല്ല ശക്തമായ കഥാപാത്രങ്ങൾ ചെയാൻ അവസരം ലഭിക്കുന്ന യുവനടൻ ആണ് ആന്റണി വർഗീസ് .ഒരു സാദാരക്കാരനായത് കൊണ്ട് തന്നെ ആകാം ഇത്തരം കഥാപാത്രങ്ങൾ ആന്റണി മികവുറ്റതാക്കുന്നതു .

actor antony varghese about his life before becoming a film star

Abhishek G S :