മലയാളത്തിലെ ഏറെ കാലത്തേ പരിചയമുണ്ട് നടൻ അനുപ്‌മേനോന് .മലയാള സിനിമയിൽ തന്റേതായ നല്ല കഥാപാത്രങ്ങൾ അനുപ് ചെയിതിട്ടുണ്ട് .ഏതൊരു വേഷവും അനുപ് ചന്ദ്രന്റെ കൈയിൽ ഭദ്രമായിരുന്നു .ഹാസ്യ രംഗങ്ങളിൽ ആയിരുന്നു കൂടുതൽ അനുപ് വേഷമിട്ടത് .ഇപ്പോഴിതാ നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഞായറാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വൈകീട്ട് കണിച്ചുകുളങ്ങരയില്‍ സിനിമാരാഷ്ട്രീയസാമൂഹ്യരംഗത്തെ ആളുകള്‍ക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മുമ്പ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്‌ളാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രന്‍ പങ്കെടുത്തിരുന്നു. സിനിമയേക്കാള്‍ ഉപരി കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അനൂപിന്റെ ചേര്‍ത്തലയിലെ സന്നിധാനം വീട്ടില്‍ ഫാമും നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.
actor anoop chandran wedding with lakshmi