ഗായകനും നടനുമായ ജസ്റ്റിന്‍ ടിംബര്‍ലെക്ക് അറസ്റ്റില്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

നിരവധി ആരാധകരുള്ള അമേരിക്കന്‍ നടനും ഗായകനും ഗാനരചയിതാവുമാണ് ജസ്റ്റിന്‍ ടിംബര്‍ലെക്ക്. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ന്യൂയോര്‍ക്കില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ജസ്റ്റിന്‍ ടിംബര്‍ലെക്കിനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ വരെ ഗായകന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ജൂണ്‍ 18 ന് രാവിലെ 9:30 ന് സാഗ് ഹാര്‍ബര്‍ വില്ലേജ് ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയ ജസ്റ്റിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് ജസ്റ്റിന്‍ ടിംബര്‍ലെക്ക്. 1990 കളില്‍ പ്രശസ്തമായ ഡിസ്‌നി മൗസ്‌കെറ്റെര്‍സ് എന്ന ടിവി സീരിസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ദി സോഷ്യല്‍ നെറ്റ് വര്‍ക്ക്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രശസ്ത അമേരിക്കന്‍ ബോയ് ബാന്‍ഡായ എന്‍എസ്‌വൈഎന്‍സിയിലൂടെയാണ് ജസ്റ്റിന്‍ പ്രശസ്തനാകുന്നത്. 2002 മുതലാണ് അദ്ദേഹം തന്നെ സംഗീത കരിയര്‍ ആരംഭിക്കുന്നത്. ജൂണ് 21, 22 തീയതികളില്‍ ചിക്കാഗോയിലും ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും അദ്ദേഹത്തിന്റെ സംഗീത നിശ നടക്കാനിരിക്കെയാണ് അറസ്റ്റും വിവാദവും.

ജസ്റ്റിന്റെ പുതിയ ആല്‍ബമായ ‘എവരിതിംഗ് ഐ താട്ട് ഇറ്റ് വാസിന്റെ’ പ്രൊമോഷന്റെ ഭാഗമായി ‘ഫോര്‍ഗെറ്റ് ടുമാറോ’ എന്ന പേരില്‍ ആഗോള പര്യടനത്തിലാണ് നടന്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ ആല്‍ബം പുറത്തിറങ്ങിയത്.

Vijayasree Vijayasree :