ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഒപ്പം പല പ്രമുഖരുടെയും മുഖംമൂടികളും അഴിഞ്ഞ് വീഴുകയാണ്. കഴിഞ്ഞ ദിവസം നടൻ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ആരോപിച്ചത്. 2018ല്‍ തന്നെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഘടന നടപടിയെടുത്തില്ലെന്നും നടി പറഞ്ഞു. തന്റെ പരാതിയില്‍ ഇതുവരെ മറുപടി പോലും അമ്മ നല്‍കിയിട്ടില്ലെന്നും ദിവ്യ ഗോപിനാഥ് വ്യക്തമാക്കി.
ഇപ്പോഴിതാ തനിക്കെതിരായ ലൈഗീകആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി.
അലയന്‍സിയര്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിരുന്നു. പരാതി വരുന്ന സമയത്ത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറിനിന്ന് ആ പരാതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സിസ്റ്റത്തിന് ആവശ്യമാണ്.
അമ്മയില്‍ പരാതി കൊടുത്തപ്പോഴും അവരോട് ചോദിച്ചത് എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തിക്കെതിരെ സ്വീകരിക്കുക എന്നായിരുന്നു. ഈ തുറന്നുപറച്ചില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ബാധിച്ചു. പരാതി ലഭിച്ചയാള്‍ ഇന്നും സിനിമയില്‍ സജീവമാവുകയും, അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അവസരങ്ങള്‍ നഷ്ടമായി ജീവിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. അതില്‍ സന്തോഷം. അലയന്‍സിയര്‍ ചെയ്ത തെറ്റ് സമ്മതിച്ചതാണ്. അസോസിയേഷന്‍ ഇതില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് സ്വയം ചോദിക്കണമെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.