റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി

പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സം​ഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞും അജാസ് ഖാൻ തന്നെ ബ ലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്. മുംബൈയിലെ ചാർകോപ്പ് പോലീസ് സ്റ്റേഷനിൽ ആണ് യുവതി പരാതി നൽകിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹൗസ് അറസ്റ്റ് എന്ന ഷോയിൽ മത്സരാർത്ഥികളോട് ലൈം ​ഗികതയുടെ അതിപ്രസരമുള്ള ചോദ്യങ്ങൾ ചോദിച്ചതിന് അജാസ് ഖാനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത കേസും വന്നിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാർകോപ്പ് പോലീസ് അജാസ് ഖാനെതിരെ ബ ലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു.

ഭാരതീയ ന്യായ സംഹിതയുടെ (BNS) 64, 64(2എം), 69, 74 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്‌. ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പിന്നീട് ഇവരുടെ വീട്ടിലെത്തി ബ ലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.

Vijayasree Vijayasree :