സംസ്‌കാരത്തിന് ചേരാത്ത അ ശ്ലീല രംഗങ്ങളും ഗാനങ്ങളും…; ‘പത്താനെ’തിരെ ബംഗ്ലാദേശി നടന്‍

ബോളിവുഡ് ബോക്‌സോഫീസിനെ ഇളക്കി മറിച്ചു കൊണ്ട് 1000 കോടിയിലേയ്ക്ക് കടന്നിരിക്കുകയാണ് കിംഗ് ഖാന്റെ പത്താന്‍. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വിവാദങ്ങളും വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ വന്നിരുന്നുവെങ്കിലും സിനിമയെ അത് ബാധിച്ചിട്ടില്ല. ഫെബ്രുവരി 24ന് ആണ് ചിത്രം ബംഗ്ലാദേശില്‍ റിലീസിന് ഒരുങ്ങുന്നത്.

എന്നാല്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശി നടന്‍ ദിപ്‌ജോള്‍. ഹിന്ദി സിനിമകളില്‍ ബംഗ്ലാദേശിന്റെ സംസ്‌കാരത്തിന് ചേരാത്ത അ ശ്ലീല രംഗങ്ങളും ഗാനങ്ങളും ഉണ്ടെന്നാണ് ദിപ്‌ജോള്‍ പറയുന്നത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അടുത്തിടെ ബംഗ്ലാദേശിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഹിന്ദി സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയത്.

ഓരോ വര്‍ഷവും 10 ഹിന്ദി സിനിമകള്‍ വീതം റിലീസ് ചെയ്യാനാണ് അനുമതിയുള്ളത്. ഈ തീരുമാനത്തോടാണ് വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ നടന്‍ ദിപ്‌ജോള്‍ നിരാശ പ്രകടിപ്പിച്ചത്. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്ത്തിപ്പെടുത്താനായി ഗുണനിലവാരമുള്ള സിനിമകള്‍ കൊണ്ടുവരാന്‍ ബംഗ്ലാദേശ് ചലച്ചിത്ര വ്യവസായം ശ്രമിക്കുകയാണ്.

ഹിന്ദി സിനിമകള്‍ ഇവിടേക്ക് കൊണ്ടു വന്നാല്‍ അത് ബംഗ്ലാദേശി സിനിമകളെ സാരമായി ബാധിക്കും എന്നാണ് നടന്‍ പറയുന്നത്. ബംഗ്ലാദേശിലെ പ്രേക്ഷകര്‍ അവരുടെ കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഹിന്ദി സിനിമയില്‍ രാജ്യത്തെ സാമൂഹിക സംസ്‌കാരവുമായി പൊരുത്തപ്പെടാത്തനിരവധി അ ശ്ലീല രംഗങ്ങളും ഗാനങ്ങളുമുണ്ട് എന്നാണ് ദിപ്‌ജോള്‍ പറയുന്നത്.

Vijayasree Vijayasree :