ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍സ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ അക്ഷയും ബെയര്‍ ഗ്രില്‍സും ചേര്‍ന്നുള്ള ‘ഇന്‍ ടു ദ വൈല്‍ഡ്’ സ്‌പെഷ്യല്‍ എപ്പിസോഡിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഷോയില്‍ അക്ഷയ് കുമാര്‍ മരത്തില്‍ കയറുന്നതും കയറുകെട്ടിയ ഏണിയില്‍ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയര്‍ ഗ്രില്‍സ് പറയുന്നു.