സുരേഷ് ഗോപിയ്ക്ക് വേണ്ടി രാധികയെ കണ്ടത് ആ താരം! നടന്റെ ദത്ത് പെങ്ങൾ ആ ഉറപ്പിന്മേൽ വിവാഹം; നടന്റെ വാക്കുകൾ വൈറൽ

രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി സഹതാരങ്ങളുമായും പ്രേക്ഷകരുമായും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല ഭാര്യയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അച്ഛന് പിന്നാലെയായി മൂത്തമകനായ ഗോകുല്‍ സുരേഷും സിനിമയില്‍ അരങ്ങേറിയിരുന്നു. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.

ഇന്നലെയായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും 32ാം വിവാഹ വാർഷികം. രണ്ടും പേർക്കും സിനിമയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും വീട്ടുകാർ കണ്ടെത്തിയ പക്ക അറേഞ്ചിഡ് വിവാഹമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷമാണ് സുരേഷ് ഗോപി രാധികയെ കാണുന്നത് . ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സുരേഷ് ഗോപി മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാധിക- സുരേഷ് ഗോപി വിവാഹം പ്രേക്ഷകരുടെ ഇടയിൽ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
വൈറൽ ആകുന്നത്

താൻ കാണുന്നതിന് മുൻപ് തനിക്ക് വേണ്ടി ദത്ത് പെങ്ങൾ രാധികയെ കണ്ടുവെന്നാണ് നടൻ പറയുന്നത്.
നടി പാർവതി ജയറാമുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ഗോപിക്കുള്ളത്. ഇരുകുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. പാർവതിയെ തന്റെ ദത്ത് പെങ്ങളെന്നാണ് വിശേഷിപ്പിക്കാറുള്ളത്.

സുരേഷ് ഗോപിയ്ക്ക് മുൻപ് രാധികയെ ആദ്യം കണ്ടത് പാർവതി ആയിരുന്നു. ഭാവിവധുവിനെക്കുറിച്ചുള്ള സങ്കല്‍പ്പം ആദ്യം പങ്കുവെച്ചത് പാര്‍വതിയോടായിരുന്നു. എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന തലയില്‍ തുളസിക്കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം ഭാര്യയായി വരേണ്ടതെന്നായിരുന്നു സുരേഷ് ഗോപി ആഗ്രഹിച്ചത്. ഞാന്‍ കാണും മുന്‍പേ പോയി എനിക്ക് ചേരുന്ന പെണ്‍കുട്ടിയാണ് രാധികയെന്ന് പാര്‍വതി ഉറപ്പുവരുത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ അച്ഛനും അമ്മയുമാണ് രാധികയെ മകന് വേണ്ടി കണ്ടെത്തുന്നത്. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്. ഷൂട്ടിംഗിനിടയിൽ വെച്ചാണ് രാധികയുടെ കാര്യം സുരേഷ് ഗോപിയുടെ പിതാവ് പറയുന്നത്

വിവാഹത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ….

‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ‘ഒരുക്കം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.

ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു. നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’… എന്ന് സുരേഷ് ഗോപി പറഞ്ഞു.

Noora T Noora T :