നീ ഒരു നല്ല മനുഷ്യനായി വളർന്ന് വലുതാകുമെന്നും പ്രതീക്ഷിക്കുന്നു… നിന്റെ മുഖത്തെ ചിരി എന്നും കാത്തുസൂക്ഷിക്കുക അത് മറ്റുള്ളവരുടെ മുഖത്ത് ചിരി പടർത്താനും ഒരു കാരണമാകട്ടെ; കുഞ്ചാക്കോ ബോബൻ

മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ചാക്കോച്ചൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ജനിച്ച ദിവസം മകനെ കൈയിലെടുത്ത നിമിഷവും നാലാം വയസ്സിൽ മകനെ എടുത്തുനിൽക്കുന്ന ചിത്രവും ചേർത്തുവച്ചാണ് ചാക്കോച്ചൻ സന്തോഷം പങ്കുവച്ചത്. ഒന്നാം ദിവസം മുതൽ 1461-ാം ദിവസം വരെ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ച് കുറിച്ചിരിക്കുന്നത്.

“എന്റെ മകന് ഇന്ന് നാല് വയസ്സ്, സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ജിവിതം നിനക്കായി കരുതിവച്ചിരിക്കുന്നതെല്ലാം അനുഭവിക്കാൻ നിനക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നീ ഒരു നല്ല മനുഷ്യനായി വളർന്ന് വലുതാകുമെന്നും പ്രതീക്ഷിക്കുന്നു. നിന്റെ മുഖത്തെ ചിരി എന്നും കാത്തുസൂക്ഷിക്കുക അത് മറ്റുള്ളവരുടെ മുഖത്ത് ചിരി പടർത്താനും ഒരു കാരണമാകട്ടെ. ഹാപ്പി ബർത്ത്ഡേ ഇസ്സു ബോയ്”, ചാക്കോച്ചൻ കുറിച്ചു. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

ഇസഹാക്കിന് ആശംസകളറിയിച്ച് താരങ്ങളായ രമേഷ് പിഷാരടിയും മഞ്ജു വാര്യരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

“പിറന്നാൾ ആശംസകൾ ഇസു” എന്നാണ് ഇരുവരും കുറിച്ചത്. ചാക്കോച്ചന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ് പിഷാരടിയും മഞ്ജുവും. ഭാര്യ പ്രിയയുടെ പിറന്നാൾ ദിവസവും ഇരുവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

Noora T Noora T :