ആ ചിത്രത്തിൽ നായകനാവേണ്ടിരുന്നത് വടിവേലു, വിധി മറ്റൊന്ന്, എത്തിയത് വിജയ്; പടം സൂപ്പറ് ഹിറ്റ്! അറിയാക്കഥ പുറത്ത്

തമിഴിലെ സൂപ്പർ താരങ്ങളെ പോലെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാസ്യ താരമാണ് വടിവേലു. തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ഹാസ്യ താരങ്ങളുടെ ലിസ്റ്റിലെ ആദ്യ പേര് വടിവേലുവിന്റേതാണ്.

വടിവേലുവിനെ നായകനാക്കാൻ തീരുമാനിച്ച ചിത്രത്തിൽ അവസാന നിമിഷം വിജയ് നായകനായെത്തിയ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 1999 ൽ പുറത്തിറങ്ങിയ തുള്ളാതെ മനവും തുള്ളും ആണ് ചിത്രം. എസ് ഏഴിൽ ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം താൻ അതുമായി പല നായകന്മാരെയും അന്വേഷിച്ചു. മറ്റ് നിവൃത്തിയില്ലാതെ വടിവേലുവിനേയും സംവിധായകൻ സമീപിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ ഇഷ്ടപ്പെട്ട വടിവേലു താൻ ആ നായക കഥാപാത്രം അവതരിപ്പിച്ചാൽ നന്നാകുമോയെന്ന ആശയം പറയുന്നു. ആറു മാസത്തിലധികം ചിത്രത്തിന് മറ്റൊരു നായകനെയും കിട്ടിയില്ല എങ്കിൽ താൻ തീർച്ചയായും നായകനാകാം എന്ന ഉറപ്പു നൽകി അദ്ദേഹം സംവിധായകനെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് സൂപ്പർ ഗുഡ് ഫിലിംസ് ഈ ചിത്രം ഏറ്റെടുക്കുന്നത് അതിനു ശേഷമാണ്. വിജയ് സിമ്രാൻ എന്നിവർ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ഈ ചിത്രം വലിയ വിയജയമാവുകയും ചെയ്തു. വിജയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർമ്മപ്പെടുത്തുന്ന ഒരു ചിത്രവും പിറന്നു.

വിജയിക്ക് നായികയായി എത്തിയ സിമ്രാന് ഈ സിനിമയിൽ കൂടി മികച്ച നായികക്കുള്ള ആ വർഷത്തെ തമിഴ് നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു. മണിവർണ്ണൻ , ദാമു , വായപുരി എന്നിവരാണ് മറ്റു താരങ്ങൾ ആയി എത്തിയത്. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് എസ്.എ. രാജ് കുമാറാണ് സംഗീതം നൽകിയത്. ആർ സെൽവയാണ് ഛായാഗ്രഹണം.

തമിഴകത്തിൽ മാത്രമല്ല കേരളത്തിലും വലിയ വിജയമായി മാറിയ ഈ ചിത്രം 200 ദിവസത്തിലധികം പ്രദർശനം നടത്തുകയും ചെയ്തു. തമിഴ്നാട് സർക്കാരിന്റെ രണ്ട് അവാർഡുകൾ ഈ ചിത്രം സ്വന്തമാക്കി.

Noora T Noora T :