പല പ്രണയ ഗോസിപ്പുകളിലും സല്‍മാന്‍ ഖാന്റെ പേര് പറഞ്ഞു കേട്ടു എങ്കിലും ഒന്നും വിവാഹത്തില്‍ എത്തിയില്ല. നടന്‍ വിവാഹം ചെയ്യണം എന്ന ആഗ്രഹം സുഹൃത്തുക്കളും ആരാധകരും തുറന്നുപറയാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി എന്നാല്‍ ഇപ്പോഴും ബോളിവുഡിലെ ക്രോണിക് ബാച്ചിലറായി തുടരുകയാണ് സല്‍മാന്‍.
ഇപ്പോഴിതാ സല്‍മാന്‍ ഖാന് വിവാഹം ചെയ്യാന്‍ സമയമില്ല എന്നാണ് നടന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ ആയുഷ് ഷര്‍മ പറയുന്നത്. സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ ഭര്‍ത്താവാണ് ആയുഷ് ശര്‍മ. ആന്റിം എന്ന സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയതും ആയുഷ് ശര്‍മയാണ്. ഇതുവരെ കല്യാണം എന്ന വിഷയത്തെ കുറിച്ച് സല്‍മാന്‍ ഖാനോട് സംസാരിച്ചിട്ടില്ല പക്ഷെ അദ്ദേഹത്തിന്റെ ജീവിത രീതി കാണുമ്പോഴും, ജോലി ചെയ്യുന്ന രീതി കാണുമ്പോഴും എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വിവാഹം ചെയ്യാന്‍ സമയമില്ല എന്ന്.
ഇപ്പോള്‍ എങ്ങിനെയാണോ താന്‍ ഇപ്പോഴുള്ളത് അത് സല്‍മാന്‍ ഖാന്‍ ആസ്വദിയ്ക്കുന്നതായിട്ടാണ് തനിയ്ക്ക് തോന്നിയത് എന്ന് ആയുഷ് ശര്‍മ പറഞ്ഞു. മാത്രവുല്ല, അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ജീവിയ്ക്കുന്നത്. സല്‍മാന്‍ ഖാന്‍ വളരെ സിംപിള്‍ ആണെന്നാണ് ആയുഷ് ശര്‍മ പറയുന്നത്. അദ്ദേഹത്തിന്റെ വീടും, ജീവിയ്ക്കുന്ന രീതിയും എല്ലാം വളരെ ലളിതമാണ്. പുതിയ പുതിയ ഫോണിലോ കാറിലോ വസ്ത്രങ്ങളിലോ ഒന്നിനും സല്‍മാന് താത്പര്യമില്ലത്രെ. മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണ്‍ തന്നെയാണ് നടന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് സഹോദരിയുടെ ഭര്‍ത്താവ് പറയുന്നു.