പ്രതീക്ഷിക്കാതെ വന്ന വിടവാങ്ങലിൽ തകർന്ന് ഷാജി കൈലാസ്.. “എന്തും വരട്ടേ നീ അവളെ വിളിച്ചോണ്ട് വാ” ഷാജി കൈലാസിന്റെയും ആനിയുടെയും വിവാഹത്തിന് ധൈര്യവും സമ്മതവും നൽകി കൂടെ നിന്ന അമ്മ ഇനി ഇല്ല…! തിരുവനന്തപുരത്തെ വീട്ടിൽ ഓടിയെത്തി പൃഥ്വിരാജ്..ചേർത്ത് പിടിച്ച് സുരേഷ്‌ഗോപിയും; ദൃശ്യങ്ങൾ കാണാം

സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ ജാനകി എസ്.നായര്‍ ഇന്നു രാവിലെയായിരുന്നു മരണമടഞ്ഞത്. 88 വയസ്സായിരുന്നു. ഈ വിടവാങ്ങലിൽ ഇപ്പോൾ തകർന്നിരിക്കുകയാണ് കുടുംബം. മരണവാർത്ത അറിഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഓടിയെത്തുകയാണ്.

നടനും സുഹൃത്തുമായി സുരേഷ് ഗോപി,മണിയൻപിള്ള രാജു അപർണ ബാലമുരളി തുടങ്ങി നിരവധി പേരാണ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയത്.ഷാജി കൈലാസിന്റെയും ആനിയുടെയും താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. അച്ഛൻ ശിവരാമൻ നായർ പി.ഡബ്ല്യൂ. ഡി യിലെ എക്സിക്യൂട്ടീവ് എൻജിനിയർ ആയിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകൾ കൂട്ടായി ഉണ്ടായിരുന്നു. ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഷാജി കൈലാസിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

Noora T Noora T :