ചെമ്പനീർപൂവിലെ സച്ചിയ്ക്ക് അപകടം; രണ്ടാം നിലയിൽ ഷൂട്ടിങ്ങിനിടയിൽ നടന്ന അപകടത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് താരങ്ങൾ!!

തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്. സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ വിഷയമായിരുന്നു ചെമ്പനീർ പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം. ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിന്നു. ഇപ്പോൾ പ്രിയയ്ക്ക് പകരം റെബേക്ക സന്തോഷാണ് രേവതിയുടെ വേഷം ചെയ്യുന്നത്.

സാന്ത്വനം സീരിയലിലെ ശിവൻ കഴിഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു നടനുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ചെമ്പനീർ പൂവിലെ സച്ചി. റിയലിസ്റ്റിക് ആയിട്ടുള്ള അരുണിന്റെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്.

ഇപ്പോഴിതാ ആരാധകരെ ഏറെ വേദനയിലാഴ്ത്തുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചെമ്പനീർ പൂവ് സീരിയൽ ഷൂട്ടിങ്ങിനിടെ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരമാണ് അരുൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഷൂട്ടിനിടയിൽ തലനാരിഴക്ക് രക്ഷപ്പെട്ട ദിവസം ആയിരുന്നു ഇന്ന്. 2 നില ബിൽഡിങ്ങിന്റെ റൂഫിൽ ഷൂട്ട് നടക്കുമ്പോൾ ബാലൻസ് തെറ്റി താഴെ വീഴാതെ പിടിച്ചു നിന്നു. പലപ്പോഴും ബിഹൈൻഡ് സീനിൽ എന്താണ് ആർട്ടിസ്റ്റിന് നടക്കുന്നത് എന്ന് ആരും അറിയാറില്ല. പല ഫൈറ്റ് സീൻ ചെയ്യുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ പോലും നോക്കാതെ വർക്ക് ചെയ്യുന്ന ടൈം ഉണ്ടായിട്ടും, ഈ ദിവസം ഇപ്പോഴും കണ്ട് നിന്ന പലർക്കും പേടിപ്പെടുത്തുന്നതായിരുന്നു.

ഞങ്ങൾ എത്രയോ റിസ്ക്ക് എടുത്തിട്ടാണ് നിങ്ങളെ ചരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും. എല്ലാം ചെയ്യുന്നത് അവസാനം വരുന്ന ബിഹൈൻഡ് സീൻ മറക്കാൻ പറ്റാത്തവരാണ്. ആക്‌ടേഴ്‌സ് ,ഇറ്റ്സ് ഔർ എഫേർട്ട് ആൻഡ് ഹാർഡ് വർക്ക് എന്നാണ് അരുൺ തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകരും അവരുടെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.

അതെ ഏട്ടൻ പറഞ്ഞത് ശെരിയാണ്. ഒരു സീൻ ഷൂട്ട് ചെയ്യുന്ന ടൈംയിൽ പല ബുന്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. രാത്രിയുള്ള ഷൂട്ടും കൂടാതെ ക്ഷീണവും, അങ്ങനെ ഒരുപാട് ബുന്ധിമുട്ടുകൾ. ഏതൊക്കെ അവസ്ഥയിലും ചെയ്യുന്ന വർക്ക് നന്നായി ചെയ്യണം എന്നാണ് ഏതൊരു നടനും ആഗ്രഹിക്കുന്നത്. അത് ചെയ്യുന്ന ജോലിയോടുള്ള പാഷനും ഇഷ്ടവും കൊണ്ടാണ്.

ഏട്ടൻ സച്ചിയായിട്ട് അഭിനയിക്കുമ്പോൾ മാക്സിമം പരിശ്രമിച്ചാണ് ചെയ്യുന്നത് എന്നറിയാം. അതുകൊണ്ടാണ് ചേട്ടന്റെ ഒരുപാട് പേർ സ്നേഹിക്കുന്നത്. ഇതൊന്നും എളുപ്പം അല്ലെന്നും ഇതിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും എല്ലവരും മനസിലാക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഒരാളുടെ അദ്ധ്വാനവും പാഷനും ആർ ഇല്ലാതാക്കാൻ നോക്കിയാലും അത് നടക്കില്ല. ആഗ്രഹവും അദ്ധ്വാനവും ഉള്ളവർ ഒരിക്കലും പ്രതിസന്ധികളിൽ തളരില്ല, ഞങ്ങളുടെ ഏട്ടനും എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

എന്റെ ലൈഫിൽ ഞാൻ ഏറ്റവും പേടിച്ചുപോയ നിമിഷങ്ങളിൽ ഒന്ന്, താങ്ക് ഗോഡ്,, കണ്ണാ ലവ് യൂ ഡാ എന്നാണ് പരമ്പരയിൽ സുധിയായി അഭിനയിക്കുന്ന ആനന്ദ് നാരായണൻ കമന്റ് ചെയ്തത്. ഇങ്ങനെ കണ്ടിട്ട് തന്നെ പേടി ആവുന്നു, ആത്മാർഥമായി സ്നേഹിക്കുന്ന ഞങ്ങളെപോലെ ഒരുപാട് പേരുടെ പ്രാർഥന എന്നും ഏട്ടൻ്റെ കൂടെ ഉണ്ട് , എന്നും ഒപ്പം ഉണ്ടാകും.

തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെ നിങ്ങളെ എല്ലാരേയും ഒരുപോലെ ഇഷ്ടപെടുന്ന ഒരുപാട്‌ ആളുകളുടെ സ്നേഹവും പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ നിങ്ങൾ എന്നും സേഫ് ആണ്..ഗോഡ് ബ്ലെസ് യൂ. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

കോഴിക്കോട് ബാലുശ്ശേരിക്കാരന്‍ അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുന്ന ചെറുപ്പക്കാരനാണ് അരുണ്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.

തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം റീമേക്ക് ആയ ചെമ്പനീർ പൂവ് മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

വിധിയുടെ വഴിത്തിരിവിൽ ഒരു പുതിയ അധ്യായവുമായി സച്ചി രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി രേവതിയുടെ ജീവിതം തന്നെ മാറിമറിയുകയാണ്. മൂന്ന് ആണ്മക്കളിൽ മൂത്തമകനെ ഏറ്റവും അധികം സ്നേഹിക്കുന്ന ‘അമ്മ താഴെയുള്ള ബാക്കി രണ്ട് മക്കളോടും കാണിക്കുന്ന വേർതിരിവും കഥയിൽ പറയുന്നുണ്ട്.

Athira A :