വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് നടന്ന സംഭവത്തില്‍ സംഘട്ടന സംവിധാന സംഘത്തിലെ സുരേഷാണ് മരിച്ചത്. 49 വയസായിരുന്നു.
ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടര്‍ന്ന് ഇയാള്‍ 30 അടി ഉയരത്തില്‍നിന്ന് വീഴുകയായിരുന്നു.
കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.
