ആക്ഷന്‍ ഹീറോ ബിജുവെന്ന ഒറ്റ സിനിമ മതി എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ മികവ് മനസ്സിലാക്കാൻ. ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം നീത പിള്ളയെ നായികയാക്കി കുങ്ഫു മാസ്റ്ററാണ് എബ്രിഡിതേതായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഇതാ തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് എബ്രിഡ് ഷെെൻ
‘ലാൽജോസ് സാർ വിളിച്ചിട്ട് നീതയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. അവള് കലക്കി എന്ന് പറഞ്ഞു. ഫോണിൽ വിളിച്ച് സംസാരിച്ചു. അതിന് ശേഷം സാർ എന്നോട് പറയുകയാണ്. ഇതിന്റെ കുങ്ഫു മൂവ്മെന്റ് ആനിമൽ സ്റ്റെെലിൽ നിൽക്കുകയാണ്. അല്ലെങ്കിൽ ഒരു ഈഗിളിനെപ്പോലെ. അത്തരത്തിലുള്ള നിൽപ്പ് നിന്ന്, സാധാരണ ഒരു ഫെെറ്റർ അങ്ങനെ നിൽക്കില്ലല്ലോ. ഒറ്റക്കാലിൽ ഈഗിളിനെ പോലെ ഒരു പെൺകുട്ടി നിൽക്കുന്ന ഒരു നിൽപ്പ്.അത് പ്രോപ്പർ അല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളം കൂവൽകിട്ടുമായിരുന്നെന്ന് സാർ പറഞ്ഞു. കൂവിന് പകരം കയ്യടി നീതയ്ക്ക് കിട്ടുന്നത് ഭയങ്കര കാര്യമാണ്. അത് അവരുടെ പ്രാക്ടീസ് കൊണ്ടാണ്. അങ്ങനെ അല്ലെങ്കിൽ ഭയങ്കര ട്രാജഡി ആയിപ്പോകുമായിരുന്നു”.-എബ്രിഡ് ഷെെൻ പറയുന്നു
abrid shine